ജീത്തു ജോസഫ് ചിത്രത്തിൽ മമ്മൂട്ടി

Sunday 24 August 2025 6:07 AM IST

ഹൊറർ ഡ്രാമ

, ഇരുവരും ഒരുമിക്കുന്നത് ആദ്യം

ജീത്തു ജോസഫിന്റെ ചിത്രത്തിൽ മമ്മൂട്ടി. അടുത്ത വർഷം ചിത്രീകരണം ആരംഭിക്കും. ഹൊറർ ഡ്രാമ ഗണത്തിൽപ്പെടുന്ന ചിത്രത്തിലൂടെ മമ്മൂട്ടിയും ജീത്തു ജോസഫും ഇതാദ്യമായി ഒരുമിക്കുന്നു എന്ന പ്രത്യേകതയുണ്ട്. ദൃശ്യം 3 നുശേഷം മമ്മൂട്ടി ചിത്രം ആണ് ജീത്തു ജോസഫ് സംവിധാനം ചെയ്യുക. ഓണത്തിനുശേഷം ദൃശ്യം 3യുടെ ചിത്രീകരണം തൊടുപുഴയിൽ ആരംഭിക്കും. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മാണം. ആദ്യ ഭാഗങ്ങളിലെ പ്രധാന താരങ്ങൾ എല്ലാം രണ്ടാം ഭാഗത്തിലും ഉണ്ടാവും. അതേസമയം ഈ ആഴ്ച പ്ളാൻ ചെയ്തിരുന്ന മോഹൻലാലിന്റെ അമേരിക്കൻ സ്റ്റേജ് ഷോ നവംബറിലേക്ക് നീട്ടിവച്ചതായി അറിയുന്നു.അതിനാൽ ദൃശ്യം 3 യുടെ ചിത്രീകരണത്തിൽ പങ്കെടുക്കാനാണ് മോഹൻലാലിന്റെ തീരുമാനം.

കിലുക്കം 25 സെലിബ്രേറ്റിംഗ് മോഹൻലാൽ വിത്ത് സ്റ്റീഫൻ ദേവസി എന്ന ഗാനനൃത്തഹാസ്യ വിരുന്നാണ് മോഹൻലാലിന്റെ നേതൃത്വത്തിൽ അമേരിക്കയിൽ അരങ്ങേറുക. മോഹൻലാലിനും സ്റ്റീഫൻ ദേവസ്സിക്കുമൊപ്പം തുടരും സിനിമയിൽ ജോർജ്ജ് സാർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കയ്യടി നേടിയ പ്രകാശ് വർമ്മ, ഭാമ, രമ്യ നമ്പീശൻ, നോബി, രമ്യ പണിക്കർ തുടങ്ങിയവരും ഷോയുടെ ഭാഗമാകുന്നുണ്ട്. ഏറെക്കാലങ്ങൾക്ക് ശേഷമാണ് മോഹൻലാൽ കലാപരിപാടികളവതരിപ്പിക്കാൻ അമേരിക്കയിലെത്തുന്നത്.