കൃഷാന്തിന്റെ സീരിസ് 4.5 ഗ്യാങ് സോണി ലിവിൽ

Sunday 24 August 2025 6:10 AM IST

യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഡാർക്ക് കോമഡിയുമായി സമന്വയിപ്പിച്ച് സോണി ലിവിന്റെ പുതിയ മലയാളം ഒറിജിനൽ വെബ്സീ രിസ് 4.5 ഗ്യാങ് ആഗസ്റ്റ് 29 മുതൽ സ്ട്രീമിംഗ് ആരംഭിക്കും.കൃഷാന്ത് സംവിധാനം ചെയ്യുന്ന സീരിസിന് തിരുവനന്തപുരത്തിന്റെ ചാഞ്ചാട്ടം നിറഞ്ഞ ലോകമാണ് കഥയുടെ പശ്ചാത്തലം.ഒരു ചേരിയിൽ ജീവിക്കുന്ന നാല് യുവാക്കളും ഒരു കുള്ളനും. ജീവിതത്തിൽ ഒന്നുമല്ലാത്തവർ എന്ന തിരിച്ചറിയലിൽ മാത്രം ഒതുങ്ങി കൂടി ജീവിച്ച് മടുത്തവർ. അവർക്ക് വേണ്ടത് ഒന്ന് മാത്രം - മറ്റുള്ളവരിൽ നിന്നുള്ള ബഹുമാനം.

നാട്ടിലെ ക്ഷേത്രത്തിലെ ഉത്സവം നടത്താൻ അവർ തീരുമാനിച്ചു . അതിന് തടസ്സം നിൽക്കുന്നത് നഗരത്തിലെ പാലിന്റെയും പുഷ്പ വ്യാപാരത്തിന്റെയും വിചിത്രവും കടുത്ത മത്സരബുദ്ധിയും നിറഞ്ഞ അധോലോകം നിയന്ത്രിക്കുന്ന ഒരു ക്രൂരനായ ഗ്യാങ്സ്റ്റർ.

ജഗദീഷ്, ഇന്ദ്രൻസ്, വിജയരാഘവൻ, ഹക്കിം ഷാ, ദർശന രാജേന്ദ്രൻ, സഞ്ജു ശിവരാം, വിഷ്ണു അഗസ്ത്യ ,സച്ചിൻ, ശാന്തി ബാലചന്ദ്രൻ, നിരഞ്ജ് മണിയൻപിള്ള, ശ്രീനാഥ് ബാബു, ശംഭു മേനോൻ, പ്രശാന്ത് അലക്സ്, രാഹുൽ രാജഗോപാൽ തുടങ്ങിയവരാണ് താരങ്ങൾ. മാൻകൈൻഡ് സിനിമാസിന്റെ ബാനറിൽ നിർമ്മിക്കുന്നു.