അശോക് സെൽവന് നായിക നിമിഷ സജയൻ
നവാഗതനായ മണികണ്ഠൻ ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അശോക് സെൽവനും നിമിഷ സജയനും. ഗുഡ്നൈറ്റ്, ലവർ, ടൂറിസ്‌റ്റ് ഫാമിലി തുടങ്ങിയ ശ്രേദ്ധേയ ചിത്രങ്ങളൊരുക്കിയ മില്യൺ ഡോളർ സ്‌റ്റുഡിയോസും വേൽസ് ഫിലിം ഇന്റർനാഷണലിന്റെ ബാനറിൽ ഇഷാരി. കെ.ഗണേഷും ചേർന്നാണ് നിർമ്മാണം. ജൂണിൽ തിയേറ്രറിൽ എത്തിയ
ഡി.എൻ.എ എന്ന ചിത്രം പ്രതീക്ഷയ്ക്കൊത്ത വിജയം നേടിയില്ലെങ്കിലും നിമിഷ സജയന് തമിഴിലും തിരക്കേറുകയാണ്. അതേസമയം
ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഒഫ് ബെൽബണിന്റെ വെബ് സീരിസ് വിഭാഗത്തിൽ നിമിഷ സജയൻ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു.
ഹിതേഷ് ഭട്ടായ സംവിധാനം ചെയ്ത ഡബ്ബ കാർട്ടൽ എന്ന ക്രൈം ഡ്രാമ ഹിന്ദി വെബ് സീരിസിലെ പ്രകടനത്തിനാണ് പുരസ്കാരം. ഷബാന ആസ്മി, ജ്യോതിക തുടങ്ങിയവരോടൊപ്പം ശക്തമായ പകർന്നാട്ടം ആയിരുന്നു നിമിഷ. മലയാളത്തിൽ ചേര ആണ് റിലീസിന് ഒരുങ്ങുന്ന ചിത്രം. ലിജിൻ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ റോഷൻ മാത്യു ആണ് നായകൻ. ഡോ. ബിജു സംവിധാനം ചെയ്ത അദൃശ്യ ജാലകങ്ങൾ ആണ് നിമിഷ നായികയായി അവസാനം റിലീസ് ചെയ്ത ചിത്രം. 2023ൽ റിലീസ് ചെയ്ത ചിത്രത്തിൽ ടൊവിനോ തോമസ് ആണ് നായകൻ. ചലച്ചിത്രമേളകളിൽ ഏറെ നിരൂപക പ്രശംസ നേടി .