പനമ്പള്ളി നഗറിൽ ചായ കുടിച്ച് സെയ്ഫും അക്ഷയ് കുമാറും

Sunday 24 August 2025 6:19 AM IST

പ്രിയദർശന്റെ ഹയ്‍വാൻ ആരംഭിച്ചു ഇന്ത്യൻ സിനിമാലോകത്തെ തന്നെ ശ്രദ്ധേയ സംവിധായകൻ മലയാളത്തിന്റെ സ്വന്തം പ്രിയദർശന്റെ പുതിയ ബോളിവുഡ് ചിത്രം ഹയ്‍വാൻ' കൊച്ചിയിൽ തുടക്കമായി. പനമ്പള്ളി നഗറിലെ ഒരു ടീ ഷോപ്പിന് മുമ്പിൽ ചായ കുടിച്ച് നിൽക്കുന്ന സെയ്ഫ് അലി ഖാനും അക്ഷയ് കുമാറും ചേർന്നുള്ള ചിത്രം പങ്കുവച്ച് പ്രിയദർശൻ സോഷ്യൽ മീഡിയയിലൂടെ ഹയ്‍വാൻ ആരംഭിച്ചതായി അറിയിച്ചു. കെവിഎൻ പ്രൊഡക്ഷൻസ്, തേസ്പിയൻ ഫിലിംസ് എന്നീ ബാനറുകളിൽ ആണ് നിർമ്മാണം.. ബോളിവുഡിൽ ഒട്ടേറെ ഫൺ എന്റർടെയ്ൻമെന്റുകൾ ഒരുക്കിയ പ്രിയന്റെ പുതിയ ചിത്രം ഒരു ഹൈ ഒക്ടെയ്ൻ ത്രില്ലർ എന്നാണ് സൂചന.സാബു സിറിലാണ് പ്രൊഡക്ഷൻ ഡിസൈനർ, ദിവാകർ മണിയാണ് ഛായാഗ്രാഹകൻ, എം.എസ് അയ്യപ്പൻ നായർ ചിത്രസംയോജനം നിർവഹിക്കുന്നു. അരോമ മോഹനാണ് പ്രൊഡക്ഷൻ കൺട്രോളർ. വാഗമൺ, ഊട്ടി, മുംബയ് എന്നിവിടങ്ങളാണ് അടുത്ത ലൊക്കേഷനുകൾ. 'ഭൂത് ബംഗ്ല'യ്ക്ക് ശേഷമാണ് പ്രിയദർശൻ പുതിയ ചിത്രത്തിന്‍റെ ചിത്രീകരണത്തിലേക്ക് കടന്നിരിക്കുന്നത്. 'ഭൂത് ബംഗ്ല' പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലാണ്. തമിഴ് ചിത്രം 'അപ്പാത്ത'യാണ് പ്രിയദർശന്റേതായി ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രം.അതേസമയം സെയ് ഫ് അലിഖാനും അക്ഷയ് കുമാറും നീണ്ട 17 വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും ഒരുമിക്കുന്നത്. 'തഷാൻ' ആണ് ഇരുവരും ഒരുമിച്ചഭിനയിച്ച അവസാനം റിലീസ് ചെയ്ത ചിത്രം.പി.ആർ.ഒ: ആതിര ദിൽജിത്ത്. .