അതിഥികളെ സ്വീകരിച്ച് ചിറയ്ക്കൽ കാളിദാസൻ; കാട്ടാളന് ബ്രഹ്മാണ്ഡ പൂജ

Sunday 24 August 2025 6:23 AM IST

ക്യൂബ്സ്എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ആന്റണി വർഗീസിനെ നായകനാക്കി ഷരീഫ് മുഹമ്മദിന്റെ നിർമ്മാണത്തിൽ നവാഗതനായ പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളൻ’ പ്രൗഢ ഗംഭീരമായ തുടക്കം കുറിച്ചു . മലയാളം ഇന്നേവരെ കാണാത്ത ബ്രഹ്മാണ്ഡ പൂജ ചടങ്ങോടെ ചാക്കോളാസ്‌ പവലിയനിൽ ആണ് ആരംഭം കുറിച്ചത്. ബാഹുബലി' ഉൾപ്പെടെ ബ്രഹ്മാണ്ഡ സിനിമകളുടെ ഭാഗമായ ചിറയ്ക്കൽ കാളിദാസൻ എന്ന ഗജകേസരിയാണ് അതിഥികളെ വരവേൽക്കാനായി കവാടത്തിൽ നിലയുറപ്പിച്ചത്. 'കാട്ടാളൻ' സിനിമയുടെ ടൈറ്റിൽ പതിച്ച നെറ്റിപ്പട്ടവുമണിഞ്ഞെത്തിയ ചിറയ്ക്കൽ കാ ളിദാസൻ ഏവരുടെയും ശ്രദ്ധാകേന്ദ്രമായി. സംവിധായകൻ ബി. ഉണ്ണിക്കൃഷ്ണൻ, സിദ്ധിഖ്, ജഗദീഷ്, ബോളിവുഡ് താരം കബീർ ദുഹാൻ സിംഗ്, ഐ. എം വിജയൻ, ആന്റണി വർഗീസ് ,സംവിധായകൻ ഹനീഫ് അദേനി, രജിഷ വിജയൻ, ഹനാൻ ഷാ, ബേബി ജീൻ, ഷറഫുദ്ദീൻ, സംവിധായകൻ ജിതിൻ ലാൽ, ആൻസൺ പോൾ, സാഗർ സൂര്യ, എഡിറ്റർ ഷമീർ മുഹമ്മദ് ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. രജിഷ വിജയൻ ആണ് നായിക. പാൻ ഇന്ത്യൻ താരങ്ങളായ സുനിൽ, കബീർ ദുഹാൻ സിംഗ് എന്നിവരും ജഗദീഷ്, സിദ്ധിഖ്, ആൻസൺ പോൾ , രാജ് തിരാണ്ടുസു, റാപ്പർ ബേബി ജീൻ, ഹനാൻ ഷാ , കിൽ താരം പാർത്ഥ് തിവാരിഉൾപ്പെടെ വൻതാരനിര അണിനിരക്കുന്നുണ്ട്. ലോക പ്രശസ്തനായ സ്റ്റണ്ട് കോറിയോഗ്രഫർ കെച്ച കെംബഡികെ ആണ് ആക്ഷൻ ഒരുക്കുന്നത്. ഛായാഗ്രഹണം രണദിവെ, കന്നഡയിലെ ശ്രദ്ധേയ സംഗീത സംവിധായകൻ അജനീഷ് ലോക്നാഥാണ് ഈണം. സംഭാഷണം ഉണ്ണി .ആർ , ഷമീർ മുഹമ്മദ് ആണ് എഡിറ്റർ. ഓഡിയോഗ്രഫി എം.ആർ .രാജാകൃഷ്ണൻ , പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ പി.ആർ.ഒ: ആതിര ദിൽജിത്ത്.