കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ

Sunday 24 August 2025 1:18 AM IST

കോതമംഗലം: മൂന്ന് കിലോ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളിയെ കോതമംഗലം എക്‌സൈസ് പിടികൂടി. നെല്ലിക്കുഴി ഇരുമലപ്പടിയിൽ നിന്ന് പശ്ചിമബംഗാളിലെ മൂർഷിദാബാദ് സ്വദേശിയായ അനാറുൾ ഷെയ്ഖ് (28) ആണ് പിടിയിലായത്. കോതമംഗലം ടൗൺ, ഇരുമലപ്പടി, പാനിപ്ര, നെല്ലിക്കുഴി എന്നിവിടങ്ങളിൽ നാട്ടുകാർക്കും അന്യസംസ്ഥാന തൊഴിലാളികൾക്കും കഞ്ചാവ് എത്തിക്കുന്നതിൽ പ്രധാനിയാണിതെന്ന് അറസ്റ്റിന് നേതൃത്വം നൽകിയ എക്‌സൈസ് റെയിഞ്ച് ഇൻസ്‌പെക്ടർ സിജോ വർഗീസ് പറഞ്ഞു. റെയിഞ്ച് ഇൻസ്‌പെക്ടർക്കൊപ്പം അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ കെ.എസ്.ഇബ്രാഹിം, പ്രിവന്റീവ് ഓഫീസർമാരായ പി.ബി.ലിബു, എം.ടി.ബാബു, കെ.എ.റസാഖ്, ബിലാൽ പി.സുൽഫി എന്നിവരാണ് പ്രത്യേക സംഘത്തിലുണ്ടായിരുന്നത്. ഓണക്കാലത്തോടനുബന്ധിച്ച് മയക്കുമരുന്ന് വില്പനയും അനധികൃത മദ്യവില്പനയും തടയാൻ വ്യാപക പരിശോധന നടത്തുമെന്ന് റെയിഞ്ച് ഇൻസ്‌പെക്ടർ അറിയിച്ചു.