പെൻഷനേഴ്സ് സംഘ് ജില്ലാ കുടുംബ സംഗമം

Sunday 24 August 2025 12:39 AM IST

തൊടുപുഴ:കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്ജില്ലാ കുടുംബ സംഗമം തിങ്കളാഴ്ച രാവിലെ 9 ന് തൊടുപുഴ ക്ഷേത്രത്തിന് സമീപമുള്ള ഗായത്രി ഹാളിൽ നടക്കും. തപസ്യ കലാസാഹിത്യവേദി സംസ്ഥാന കാര്യാദ്ധ്യക്ഷൻ.പ്രൊഫ. പി.ജി.ഹരിദാസ് ഉദ്ഘാടനം ചെയ്യും. ഡോ. ടി.ആർ.ജയലക്ഷ്മി അമ്മാൾ മുഖ്യ പ്രഭാഷണം നടത്തും.കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ് ജില്ലാ പ്രസിഡൻ്റ് ബി. സരളാദേവി അദ്ധ്യക്ഷത വഹിക്കും. തിരുവാതിര അടക്കമുള്ള വിവിധ കലാവിരുന്നും നടക്കും.