ഗതാഗതക്കുരുക്ക്: ആമ്പല്ലൂരിലും മുരിങ്ങൂരിലും കളക്ടറുടെ സന്ദർശനം

Sunday 24 August 2025 12:40 AM IST

പുതുക്കാട്/ചാലക്കുടി: ദേശീയപാതയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് കളക്ടർ അർജുൻ പാണ്ഡ്യൻ അദ്ധ്യക്ഷനായി ഗതാഗത മാനേജ്‌മെന്റ് കമ്മിറ്റി രൂപീകരിച്ചു. ആർ.ടി.ഒ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ കമ്മിറ്റിയിൽ അംഗങ്ങളാണ്. ദേശീയപാതയിലെ റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി കളക്ടറുടെ നേതൃത്വത്തിൽ കമ്മിറ്റി അംഗങ്ങൾ ആമ്പല്ലൂർ, മുരിങ്ങൂർ എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. സർവീസ് റോഡുകളുടെ പണി വേഗത്തിലാക്കാൻ ദേശീയപാത അതോറിറ്റിക്ക് (എൻ.എച്ച്.എ.ഐ) കർശന നിർദേശം നൽകി. ആമ്പല്ലൂരിൽ വെളിച്ചക്കുറവ് കാരണം സുരക്ഷാ വീഴ്ചയുണ്ടായത് ഉടൻ പരിഹരിക്കണമെന്നും നിർദേശിച്ചു. മുരിങ്ങൂരിൽ ഓട നിർമാണത്തിലെ അപാകതകൾ മൂലം വെള്ളക്കെട്ട് ഉണ്ടാകുന്നുണ്ടെന്ന നാട്ടുകാരുടെ പരാതിയും പരിഹരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

ഭാരവാഹനങ്ങൾക്ക് അടുത്തയാഴ്ച മുതൽ നിയന്ത്രണം

ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ അടുത്തയാഴ്ച മുതൽ പകൽ സമയത്തും തിരക്കേറിയ സമയങ്ങളിലും ദേശീയപാതയിൽ ഭാരവാഹനങ്ങൾക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. എൻ.എച്ച്.എ.ഐ, പൊലീസ്, ആർ.ടി.ഒ. എന്നിവരെ ഇതിന് ചുമതലപ്പെടുത്തിയിട്ടുണ്ട്. അതിനു മുന്നോടിയായി ഒരു ട്രയൽ റൺ നടത്തും. ഗതാഗതം വഴിതിരിച്ചുവിടുന്നത് സംബന്ധിച്ച് ബോർഡുകൾ സ്ഥാപിക്കാനും അറിയിപ്പുകൾ പൊതുജനങ്ങൾക്ക് നൽകാനും നിർദേശിച്ചു. ആമ്പല്ലൂരിലെ സന്ദർശനത്തിൽ കെ.കെ. രാമചന്ദ്രൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ്, റൂറൽ എസ്.പി ബി.കൃഷ്ണകുമാർ, സബ് കളക്ടർ അഖിൽ വി.മേനോൻ, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ജി.കെ.പ്രദീപ്, ആർ.ടി.ഒ. അനന്തകൃഷ്ണൻ ജി., മോട്ടോർ വെഹിക്കിൾസ് ഇൻസ്‌പെക്ടർ കെ. അശോക് കുമാർ എന്നിവർ പങ്കെടുത്തു. മുരിങ്ങൂരിൽ സനീഷ് കുമാർ ജോസഫ് എം.എൽ.എയും ഉദ്യോഗസ്ഥരോടൊപ്പം സന്ദർശനത്തിൽ പങ്കെടുത്തു.

എം.​എ​ൽ.​എ​യും​ ​പ​ഞ്ചാ.​ ​പ്ര​സി​ഡ​ന്റും​ ​ത​മ്മി​ൽ​ ​വാ​ഗ്വാ​ദം

ചാ​ല​ക്കു​ടി​:​ ​ദേ​ശീ​യ​പാ​ത​യി​ലെ​ ​അ​ടി​പ്പാ​ത​ ​നി​ർ​മ്മാ​ണം​ ​ന​ട​ക്കു​ന്ന​ ​മു​രി​ങ്ങൂ​ർ​ ​ജം​ഗ്ഷ​നി​ൽ​ ​ക​ള​ക്ട​ർ​ ​അ​ർ​ജു​ൻ​ ​പാ​ണ്ഡ്യ​ന്റെ​ ​സ​ന്ദ​ർ​ശ​ന​ ​വേ​ള​യി​ൽ​ ​എം.​എ​ൽ.​എ​യും​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റും​ ​ത​മ്മി​ൽ​ ​വാ​ഗ്വാ​ദം.​ ​രാ​ഷ്ട്രീ​യ​ ​താ​ത്പ​ര്യ​ത്തി​ന്റെ​ ​പേ​രി​ലാ​ണ് ​ഒ​രു​ ​വി​ഭാ​ഗം​ ​ആ​ളു​ക​ൾ​ ​ഇ​പ്പോ​ൾ​ ​സ​മ​ര​ ​പ​രി​പാ​ടി​ക​ൾ​ ​സം​ഘ​ടി​പ്പി​ച്ച​തെ​ന്നാ​യി​രു​ന്നു​ ​സ​നീ​ഷ് ​കു​മാ​ർ​ ​ജോ​സ​ഫ് ​എം.​എ​ൽ.​എ​യു​ടെ​ ​ആ​രോ​പ​ണം.​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​എം.​എ​സ്.​സു​നി​ത​ ​മ​റു​പ​ടി​ ​പ​റ​ഞ്ഞ​തോ​ടെ​ ​രം​ഗം​ ​ശ​ബ്ദ​മു​ഖ​രി​ത​മാ​യി.​ ​പൊ​തു​ജ​ന​ങ്ങ​ളു​ടെ​ ​ജീ​വ​ൻ​ ​ര​ക്ഷി​ക്കാ​നാ​ണ് ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റു​മാ​ർ​ ​ചേ​ർ​ന്ന് ​സൈ​റ്റ് ​എ​ൻ​ജി​നീ​യ​റെ​ ​ത​ട​ഞ്ഞു​വ​ച്ച​തെ​ന്നും​ ​എം.​എ​ൽ.​എ​യാ​ണ് ​നാ​ട​കം​ ​ക​ളി​ക്കു​ന്ന​തെ​ന്നും​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​പ​റ​ഞ്ഞു. ഹൈ​ക്കോ​ട​തി​ ​നി​ർ​ദ്ദേ​ശ​പ്ര​കാ​രം​ ​നി​ർ​മ്മാ​ണ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​ ​പു​രോ​ഗ​തി​ ​വി​ല​യി​രു​ത്തി​ ​റി​പ്പോ​ർ​ട്ട് ​ന​ൽ​കു​ന്ന​തി​നാ​ണ് ​ക​ള​ക്ട​ർ​ ​സ്ഥ​ല​ത്തെ​ത്തി​യ​ത്.​ ​തൃ​ശൂ​ർ​ ​റൂ​റ​ൽ​ ​ജി​ല്ലാ​ ​സൂ​പ്ര​ണ്ട് ​ബി.​കൃ​ഷ്ണ​കു​മാ​ർ,​ ​ചാ​ല​ക്കു​ടി​ ​ഡി​വൈ.​എ​സ്.​പി​ ​പി.​സി.​ബി​ജു​കു​മാ​ർ,​ ​ചാ​ല​ക്കു​ടി​ ​ത​ഹ​സി​ൽ​ദാ​ർ​ ​കെ.​എ.​ജേ​ക്ക​ബ്,​ ​കൊ​ര​ട്ടി​ ​എ​സ്.​എ​ച്ച്.​ഒ​ ​അ​മൃ​ത​രം​ഗ​ൻ​ ​എ​ന്നി​വ​രും​ ​റി​പ്പോ​ർ​ട്ട് ​ശേ​ഖ​ര​ണ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​ക​ള​ക്ട​ർ​ക്ക് ​ഒ​പ്പ​മു​ണ്ടാ​യി.​ ​എ​ൻ.​എ​ച്ച്.​എ.​ഐ​ ​പ്രൊ​ജ​ക്ട് ​ഡ​യ​റ​ക്ട​ർ​ ​അ​നി​ൽ​ ​ഹ​സ​നും​ ​കാ​ര്യ​ങ്ങ​ൾ​ ​വി​ശ​ദീ​ക​രി​ക്കാ​നു​ണ്ടാ​യി.