വി.എസ് അനുസ്‌മരണം
Sunday 24 August 2025 2:21 AM IST
തിരുവനന്തപുരം: കേരള എൻ.ജി.ഒ യൂണിയൻ സൗത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പബ്ലിക് ഓഫീസിൽ നടന്ന വി.എസ്.അച്യുതാനന്ദൻ അനുസ്മരണം മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്തു.യൂണിയൻ സൗത്ത് ജില്ലാ പ്രസിഡന്റ് ജി.ഉല്ലാസ്‌കുമാർ അദ്ധ്യക്ഷനായിരുന്നു. യൂണിയൻ ജനറൽ സെക്രട്ടറി എം.വി.ശശിധരൻ, വൈസ് പ്രസിഡന്റ് എസ്.ഗോപകുമാർ,സംസ്ഥാന സെക്രട്ടറി പി.സുരേഷ് കുമാർ,സൗത്ത് ജില്ലാ സെക്രട്ടറി ഷിനു റോബർട്ട്,ട്രഷറർ കെ.ആർ.സുഭാഷ് എന്നിവർ സംസാരിച്ചു.