ഉമ്മൻചാണ്ടി അനുസ്മരണം

Sunday 24 August 2025 2:21 AM IST

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് ശ്രീവരാഹം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടി അനുസ്മരണവും പഠനോത്സവവും സംഘടിപ്പിച്ചു. കെ.പി.സി.സി മുൻ പ്രസിഡന്റ് കെ.മുരളീധരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സുമേഷ് ബേബി അധ്യക്ഷത വഹിച്ചു. ബിഗ്ബോസ് താരം അസി റോക്കി മുഖ്യാതിഥിയായി. ജില്ലാ പ്രസിഡന്റ് നേമം ഷജീർ,കോൺഗ്രസ് നേതാക്കളായ കമ്പറ നാരായണൻ,എം.എ.പദ്മകുമാർ,ചാക്ക രവി,വള്ളക്കടവ് നിസാം,ബ്ലോക്ക് പ്രസിഡന്റ് സേവിയർ ലോപ്പസ്,ഭാരത് നമ്പി,നാഗപ്പാൻ,യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ജി.വി.വിന്നീഷ്,സുരേഷ് സേവിയർ,റെനി പ്രാൻസിസ്,സുൽഫികർ ബീമാപ്പള്ളി,സുജിൻ,അശ്വിൻ,അർജുൻ, വിഷ്ണു, സോനാ,അന്ശ്വര തുടങ്ങിയവർ പങ്കെടുത്തു.