ഡോ. ഖദീജക്ക് ആദരം

Saturday 23 August 2025 11:26 PM IST

മുഹമ്മ: ഫാർമസിയിൽ (ഫാം ഡി) ഡോക്ടറേറ്റ് നേടിയ മണ്ണഞ്ചേരി നന്തിയിൽ പരേതരായ മൈതീൻ കുഞ്ഞ് ആശാന്റെയും സുബൈദയുടേയും മകൾ ഖദീജയെ മുസ്ലിംലീഗ് മണ്ണഞ്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ടി..എ. അഷ്റഫ് കുഞ്ഞ് ആശാൻ ഉപഹാരം നൽകി . ജില്ല വർക്കിംഗ് കമ്മിറ്റി അംഗം വി.എം. ഷൗക്കത്തലി, പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി സജീർ അബൂബക്കർ, നിയോജക മണ്ഡലം സെക്രട്ടറിമാരായ നസീർ മണ്ണഞ്ചേരി, സിനാൻ മേത്തർ, യൂത്ത്ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് മാഹീൻ മഠത്തിൽ, മുസ്ലിംലീഗ് പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് എസ്. അഷ്റഫ്, വാർഡ് കമ്മിറ്റി സെക്രട്ടറി ഹിലാലുദ്ദീൻ, അഷ്റഫ് ആശാൻ, ഹാരിസ് എൻ.എച്ച്, സഫ്വാൻ ആശാൻ എന്നിവർ പങ്കെടുത്തു.

.