ആണ്ട് നേർച്ചയ്ക്ക് കൊടികയറി
Sunday 24 August 2025 12:26 AM IST
അമ്പലപ്പുഴ: പുറക്കാട് അറബി സയ്യിദ് ഫള്ലുൽ മർസൂഖി തങ്ങളുടെ ആണ്ട് നേർച്ചയ്ക്ക് ജമാഅത്ത് പ്രസിഡന്റ് യു.നാസർ കൊടി ഉയർത്തിയതോടെ തുടക്കമായി. സെപ്തംബർ രണ്ട് വരെ എല്ലാ ദിവസവും രാവിലെ 6 മുതൽ 8 വരെ ഖുർആൻ പാരായണം,വൈകിട്ട് 4 മുതൽ 6 വരെ സ്വലാത്ത്, വൈകിട്ട് 6 മുതൽ 6.30 വരെ ഫ്ളലുമാല പാരായണം,വൈകിട്ട് 6.30 മുതൽ വൈകിട്ട് 7 വരെ തവസ്സുൽ ബൈത്ത് എന്നിവ നടക്കും 24 ന് മദ്രസ്സാ വിദ്യാർത്ഥികളുടെ കലാപരിപാടികൾ, 26ന് വൈകിട്ട് 7 ന് ദിഖ്ർ ഹൽഖ വാർഷികത്തിന് മണ്ണാർക്കാട് സയ്യിദ് അലിയ്യുൽ ബുഖാരി അൻവരി തങ്ങൾ നേതൃത്വം നൽകും.