ധ​ർ​മ്മ​സ്ഥ​ല​ ​കൊ​ല​പാ​ത​ക​ ​പ​ര​മ്പ​ര കേസിൽ വൻവഴിത്തിരിവ് ,​ കു​ഴി​ച്ചി​ട്ടെ​ന്ന് ​പ​റ​ഞ്ഞ​ ​തൊ​ഴി​ലാ​ളി​ ​അ​റ​സ്റ്റിൽ

Saturday 23 August 2025 11:27 PM IST

ധ​ർ​മ്മ​സ്ഥ​ല​ ​(​ക​ർ​ണാ​ട​ക​)​:​ ​ധ​ർ​മ്മ​സ്ഥ​ല​ ​കൊലപാതക പരമ്പര കേ​സി​ൽ​ ​ വൻവ​ഴി​ത്തി​രി​വ്.​ ​കാ​ണാ​താ​യ​ ​അ​ന​ന്യ​ ​ഭ​ട്ടി​ന്റെ​ ​മാ​താ​വെ​ന്ന് ​പ​റ​ഞ്ഞ് ​രം​ഗ​ത്തു​വ​ന്ന​ ​മു​ൻ​ ​സി.​ബി.​ഐ​ ​ഉ​ദ്യോ​ഗ​സ്ഥ​ ​സു​ജാ​ത​ ​ഭ​ട്ട് ​മൊ​ഴി​ ​മാ​റ്റി​യ​തി​ന് ​പി​ന്നാ​ലെ,​ ​മൃ​ത​ദേ​ഹ​ങ്ങ​ൾ​ ​മ​റ​വു​ചെ​യ്തെ​ന്ന് ​അ​വ​കാ​ശ​പ്പെ​ട്ട മു​ൻ​ ​ശു​ചീ​ക​ര​ണ​ ​തൊ​ഴി​ലാ​ളി​ ​സി.​എ​ൻ.​ചി​ന്ന​യ്യ​യെ​ ​എ​സ്.​ഐ.​ടി​ ​സം​ഘം​ ​അ​റ​സ്റ്റ് ​ചെ​യ്തു.​ ​തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​ ​പ​രാ​തി​ ​ന​ൽ​കി​ ​അ​ന്വേ​ഷ​ണ​ ​സം​ഘ​ത്തെ​ ​കു​ഴ​പ്പി​ച്ചു​വെ​ന്ന​ ​കു​റ്റം​ ​ചു​മ​ത്തി​യാ​ണ് ​അ​റ​സ്റ്റ്.​ ​ബ​ൽ​ത്ത​ങ്ങാ​ടി​ ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കി​യ​ ​ചി​ന്ന​യ്യ​യെ​ ​എ​സ്.​ഐ.​ടി​ ​സം​ഘം​ ​ ​ ക​സ്റ്റ​ഡി​യി​ൽ​ ​വാ​ങ്ങു​ക​യും​ ​ചെ​യ്തു.

പീ​ഡി​പ്പി​ച്ച് ​കൊ​ല​പ്പെ​ടു​ത്തി​യ​ ​നൂ​റോ​ളം​ ​പെ​ൺ​കു​ട്ടി​ക​ളു​ടേ​യും​ ​സ്ത്രീ​ക​ളു​ടെ​യും​ ​മൃ​ത​ശ​രീ​ര​ങ്ങ​ൾ​ ​താ​ൻ​ ​ധ​ർ​മ്മ​സ്ഥ​ല​ ​ക്ഷേ​ത്ര​ത്തി​ലെ​ ​ശു​ചീ​ക​ര​ണ​ ​തൊ​ഴി​ലാ​ളി​യാ​യി​രു​ന്ന​പ്പോ​ൾ​ ​ഭീ​ഷ​ണി​ ​ഭ​യ​ന്ന് ​കു​ഴി​ച്ചി​ടേ​ണ്ടി​വ​ന്നെ​ന്നാ​യി​രു​ന്നു​ ​വെ​ളി​പ്പെ​ടു​ത്ത​ൽ.​ 1995​ ​നും​ 2014​ ​നും​ ​ഇ​ട​യി​ലാ​യി​രു​ന്നു​ ​ഇ​ത്.​ ​തു​ട​ർ​ന്ന് ​ക​ർ​ണാ​ട​ക​ ​സ​ർ​ക്കാ​ർ​ ​പ്ര​ത്യേ​ക​ ​അ​ന്വേ​ഷ​ണ​ ​സം​ഘ​ത്തെ​ ​നി​യോ​ഗി​ച്ച് ​അ​ന്വേ​ഷി​ക്കു​ക​യാ​യി​രു​ന്നു.​ ​ചി​ന്ന​യ്യ​യു​ടെ​ ​മൊ​ഴി​ ​അ​ടി​സ്ഥാ​ന​മാ​ക്കി​ ​മ​ണ്ണു​മാ​ന്തി​യു​ള്ള​ ​തെ​ര​ച്ചി​ൽ​ ​ന​ട​ത്തി​യെ​ങ്കി​ലും​ ​ഇ​യാ​ളു​ടെ​ ​വാ​ദ​ത്തെ​ ​ശ​രി​വ​യ്ക്കു​ന്ന​ ​അ​വ​ശി​ഷ്ട​ങ്ങ​ളൊ​ന്നും​ ​ക​ണ്ടെ​ത്താ​നാ​യി​ല്ല. തെ​ര​ച്ചി​ൽ​ ​നി​ർ​ത്തി​യ​ശേ​ഷം​ ​എ​സ്.​ഐ.​ടി​യു​ടെ​ ​ക​സ്റ്റ​ഡി​യി​ൽ​ ​ഉ​ണ്ടാ​യി​രു​ന്ന​ ​ശു​ചീ​ക​ര​ണ​ ​തൊ​ഴി​ലാ​ളി​യെ​ ​ര​ണ്ടു​ ​ദി​വ​സം​ ​രാ​പ​ക​ൽ​ ​തു​ട​ർ​ച്ച​യാ​യി​ ​ചോ​ദ്യം​ ​ചെ​യ്ത​തി​ന് ​ശേ​ഷ​മാ​ണ് ​പു​ല​ർ​ച്ചെ​ ​അ​റ​സ്റ്റ് ​രേ​ഖ​പ്പെ​ടു​ത്തി​യ​ത്.​ ​ബെ​ൽ​ത്ത​ങ്ങാ​ടി​ ​എ​സ്.​ഐ.​ടി​ ​ഓ​ഫീ​സി​ലാ​ണ് ​പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

കാ​ട്ടി​ലെ​ 17​ ​പോ​യി​ന്റു​ക​ളി​ൽ​ ​തെ​ര​ച്ചി​ൽ​ ​ന​ട​ത്തി​യ​തി​ന് ​ശേ​ഷ​മാ​ണ് ​അ​ന്വേ​ഷ​ണം​ ​അ​വ​സാ​നി​പ്പി​ച്ച​ത് .​ ​സാ​ക്ഷി​ ​അ​ട​യാ​ള​പ്പെ​ടു​ത്തി​യ​ ​ആ​റാ​മ​ത്തെ​ ​പോ​യി​ന്റി​ൽ​ ​നി​ന്നാ​ണ് ​ത​ല​യോ​ട്ടി​യും​ ​എ​ല്ലു​ക​ളും​ ​പു​രു​ഷ​ന്റെ​ ​അ​സ്ഥി​കൂ​ട​വും​ ​ക​ണ്ടെ​ത്തി​യി​രു​ന്ന​ത്.​ ​മ​റ്റി​ട​ങ്ങ​ളി​ൽ​ ​നി​ന്ന് ​ഒ​ന്നും​ ​ക​ണ്ടു​കി​ട്ടി​യി​രു​ന്നി​ല്ല.​ ​അ​സ്ഥി​ക​ളെ​ല്ലാം​ ​ഫോ​റ​ൻ​സി​ക് ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി​യി​രു​ന്നു.​ ​ഇ​വ​യെ​ല്ലാം​ ​കൊ​ണ്ടു​വ​ച്ച​ശേ​ഷം​ ​അ​ന്വേ​ഷ​ണ​ ​സം​ഘ​ത്തെ​ ​ക​ബ​ളി​പ്പി​ച്ചു​ ​എ​ന്നാ​ണ് ​എ​സ്.​ഐ.​ടി​ ​ക​ണ്ടെ​ത്ത​ൽ.​ ​എ​സ്.​ഐ.​ടി​ ​ഔ​ദ്യോ​ഗി​ക​മാ​യ​ ​സ്ഥി​രീ​ക​ര​ണം​ ​ന​ൽ​കി​യി​ട്ടി​ല്ല.​ ​ജൂ​ലാ​യ് ​ര​ണ്ടി​നാ​ണ് ​കൊ​ല്ലേ​ഗ​ലി​ൽ​ ​നി​ന്നു​ള്ള​ ​പ​രാ​തി​ക്കാ​ര​ൻ​ ​പ്ര​ബ​ല​രാ​യ​ ​ആ​ളു​ക​ളു​ടെ​ ​സ​മ്മ​ർ​ദ്ദ​ത്തി​ന് ​വ​ഴ​ങ്ങി​ ​മൃ​ത​ദേ​ഹ​ങ്ങ​ൾ​ ​കു​ഴി​ച്ചി​ട്ട​താ​യി​ ​പ​രാ​തി​ ​ന​ൽ​കി​യ​ത്.