എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
Sunday 24 August 2025 12:37 AM IST
ആലപ്പുഴ: ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കാട്ടൂരിൽ നടത്തിയ പരിശോധനയിൽ 5.98ഗ്രാം എം.ഡി.എം.എയുമായി യുവാവിനെ എക്സൈസ് പിടികൂടി. മാരാരികുളം തെക്ക് പഞ്ചായത്ത് 23-ാം വാർഡിൽ ശാസ്താം പറമ്പിൽ വിനീത് തോമസാണ് (30) പിടിയിലായത്. ആലപ്പുഴ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ബിസ്മി ജസീറയുടെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. അസി. എക്സെസ് ഇൻസ്പെക്ടർ ഗ്രേഡ് ഫാറുക്ക് അഹമ്മദ് എ, സന്തോഷ്കുമാർ വി, സിവിൽ എക്സൈസ് ഓഫീസർമാരായ സുർജിത്ത് ടി.ജി, ഷഫീക്ക് കെ.എസ്, ജോബിൻ കെ.ആർ, രതീഷ്.ആർ, എന്നിവരും പരിശോധനാ സംഘത്തിലുൾപ്പെട്ടിരുന്നു.