ശാസ്ത്ര സമ്മേളനം
Saturday 23 August 2025 11:38 PM IST
അമ്പലപ്പുഴ: ഇന്ത്യ മാർച്ച് ഫോർ സയൻസിന്റെ പ്രചാരണാർത്ഥം അറവുകാട് ജംഗ്ഷനിൽ നടന്ന ശാസ്ത്ര സമ്മേളനം ഡോ.കെ.ജി. പത്മകുമാർ ഉദ്ഘാടനം ചെയ്തു. അശാസ്ത്രീയവും വിജ്ഞാനവിരുദ്ധവുമായ പ്രചാരണങ്ങൾ അവസാനിപ്പിക്കുക, യുക്തിചിന്തയും ശാസ്ത്ര ബോധവും വളർത്തുന്ന പാഠഭാഗങ്ങൾ സിലബസിൽ ഉൾപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നടത്തിയ പൊതുസമ്മേളനത്തിൽ ഡോ. കെ. ഹരിപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ആലപ്പുഴ മെഡിക്കൽ കോളേജ് ശാസകോശ രോഗ വിഭാഗം തലവൻ ഡോ. പി.എസ്.ഷാജഹാൻ,സാഗര ആശുപത്രിയിലെ അസ്ഥി രോഗം വിഭാഗത്തിലെ ഡോ. ഷാജഹാൻ ഹമീദ് കുഞ്ഞ് എന്നിവർ പ്രസംഗിച്ചു.റ്റി.ആർ. രാജിമോൾ സ്വാഗതം പറഞ്ഞു.