ടി.എസ്. ശ്യാംകുമാറിന് ഗുരുദർശന അവാർഡ്
Sunday 24 August 2025 12:46 AM IST
തൃശൂർ: മേത്തല ശ്രീനാരായണ സമാജത്തിന്റെ 29ാം ഗുരുദർശന പുരസ്‌കാരത്തിന് ഡോ. ടി.എസ്.ശ്യാംകുമാറിന്റെ 'മൈത്രിയുടെ പൊരുൾ സനാതന ധർമത്തിന്റെ വിമർശപാഠങ്ങൾ' എന്ന കൃതിക്കു ലഭിച്ചു. 25000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് സെപ്തംബർ ഏഴിനു രാവിലെ ഒമ്പതിന് ശ്രീനാരായണഗുരു ജയന്തി ആഘോഷത്തിന്റെ ഭാഗമായി മേത്തല ശ്രീനാരായണ സമാജം ചള്ളിയിൽ കൃഷ്ണൻ സ്മാരക ഹാളിൽ സംഘടിപ്പിക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ സമ്മാനിക്കും.
പൂയ്യപ്പിള്ളി തങ്കപ്പൻ മാസ്റ്റർ ചെയർമാനും ഡോ. സി.ആദർശ്, ഡോ. കെ.വി.കുഞ്ഞിക്കൃഷ്ണൻ എന്നിവരുൾപ്പെട്ട ജൂറിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്. വാർത്താസമ്മേളനത്തിൽ ഡോ. സി.ആദർശ്, വൈസ് പ്രസിഡന്റ് അഡ്വ. എം.ബിജുകുമാർ, കെ.ആർ.അമ്പിളികുമാർ, എൻ.എൻ.പ്രദീപ് എന്നിവർ പങ്കെടുത്തു.