തൊട്ടിൽ കെട്ടി പ്രതിഷേധം

Sunday 24 August 2025 12:47 AM IST

തൃശൂർ: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ സ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് മഹിളാമോർച്ച തൃശൂർ സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊട്ടിൽ കെട്ടി പ്രതഷേധിച്ചു. മഹിളാ മോർച്ച സംസ്ഥാന അദ്ധ്യക്ഷ നവ്യ ഹരിദാസ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ശീതൾ രാജ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഞ്ജന രഞ്ജിത്ത്, നോർത്ത് ജില്ലാ പ്രസിഡന്റ് അഡ്വ. നവേദിത സുബ്രഹ്മണ്യൻ, മഹിളാ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സിനി മനോജ്, ആർ.സി ബീന, ശ്രീജ സി. നായർ തുടങ്ങിയവർ പ്രസംഗിച്ചു. ഈസ്റ്റ് മണ്ഡലം ജനറൽ സെക്രട്ടറി പ്രിയ അനിൽ, വെസ്റ്റ് മണ്ഡലം വൈസ് പ്രസിഡന്റ് ഭാഗീരഥി ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.