ക്ഷീര കർഷക സംഗമം
Sunday 24 August 2025 12:48 AM IST
മുതുവറ: ക്ഷീര കർഷക സംഗമം സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലീല രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ക്ഷീര വികസന വകുപ്പിന്റെയും പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്തിന്റെയും പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്തിലുൾപ്പെടുന്ന പഞ്ചായത്തുകളുടെയും ബ്ലോക്ക് പഞ്ചായത്തിലെ വിവിധ ക്ഷീരസംഘങ്ങളുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് ചിറ്റിലപ്പിള്ളി ക്ഷീരോൽപാദക സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ ക്ഷീരകർഷക സംഗമം സംഘടിപ്പിച്ചത്. ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ട്രീസ തോമസ് പദ്ധതി വിശദീകരണം നടത്തി. ചിറ്റിലപ്പിളി ക്ഷീരസംഘം വൈസ് പ്രസിഡന്റ് ടി.എസ്.രാജൻ, സി.ജെ.ജാസ്മിൻ, ലിനി ടീച്ചർ, ജ്യോതി ജോസഫ്, രഞ്ജു വാസുദേവൻ, ജെസി സാജൻ തുടങ്ങിയവർ പങ്കെടുത്തു.