ഭരണഘടന സാക്ഷരത ദേശീയ സെമിനാർ

Sunday 24 August 2025 12:49 AM IST

തൃശൂർ: കേരള ഹിസ്റ്റോറിക്കൽ റിസർച്ച് സൊസൈറ്റി കഴിഞ്ഞ ആഗസ്റ്റ് 15 മുതൽ നടത്തിവരുന്ന ഭരണഘടന സാക്ഷരത ദേശീയ സെമിനാർ പരമ്പരയിലെ അടുത്ത സെമിനാർ 28ന് കേരള സാഹിത്യ അക്കാഡമി വൈലോപ്പിള്ളി ഹാളിൽ വൈകിട്ട് 4.30 മുതൽ നടത്തുന്നു. 'ആധുനിക ഇന്ത്യൻ നിയമങ്ങളുടെ പരിണാമം: കേരള ചരിത്രത്തിൽ നിന്നുള്ള കാഴ്ചകൾ' എന്നതാണ് വിഷയം. പുരാലിഖിത ഗവേഷകനും ചരിത്രകാരനുമായ ഡോ. എസ്. രാജേന്ദു, ചരിത്രകാരനും നിയമപണ്ഡിതനുമായ ഡോ. ജോസ് കുര്യാക്കോസ് എന്നിവർ പ്രഭാഷണം നടത്തും. കേരള മീഡിയ അക്കാഡമി മുൻ ഡയറക്ടർ കെ. രാജഗോപാൽ മോഡറേറ്റർ ആയിരിക്കും. ശ്രീശങ്കരാചാര്യ സംസ്‌കൃത യൂണിവേഴ്‌സിറ്റി, കാലടി ചരിത്രവിഭാഗം മേധാവി ഡോ. എൻ.ജെ.ഫ്രാൻസിസ് അദ്ധ്യക്ഷനാകും.