27 കുടുംബങ്ങൾക്ക് ഓണക്കിറ്റ്

Sunday 24 August 2025 12:49 AM IST

ചാവക്കാട്: തിരുവത്ര ശ്രീനാരായണ വിദ്യാനികേതൻ സെൻട്രൽ സ്‌കൂൾ വിദ്യാർത്ഥികൾ ഓണത്തോടനുബന്ധിച്ച് അതിദരിദ്രരായ 27 കുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. എൽ.കെ.ജി മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളാണ് ഈ ഉദ്യമത്തിന് ചുക്കാൻ പിടിച്ചത്. സ്‌കൂൾ സെക്രട്ടറി ടി.വി.വിശ്വനാഥൻ, പ്രിൻസിപ്പൽ പ്രിയ മധു, കോ-ഓർഡിനേറ്റർ ധന്യ ജയറാം, സ്റ്റാഫ് സെക്രട്ടറി കെ.ബി.സബിത, അദ്ധ്യാപികമാരായ എൻ.എ.അഞ്ജു, സനിത ഷാജി, മാതൃസമിതി അംഗങ്ങളായ എ.എസ്.നിഷി, സൂര്യ സുബ്രഹ്മണ്യൻ, അശ്വതി സുജീഷ്, സ്‌കൂൾ ഹെഡ് ബോയ് വി.ബി.കാർത്തിക്, ഹെഡ്‌ഗേൾ കെ.ബി.ആദിത്യ, മറ്റു വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു. കുട്ടികളുടെ നിസ്വാർത്ഥ സേവനത്തിന് ഏവരെയും അഭിനന്ദിച്ചു.