വെസൂവിയസിന്റെ ദിനം !
Sunday 24 August 2025 7:03 AM IST
റോം : ഇന്ന് വെസൂവിയസ് ദിനം. എ.ഡി. 79ൽ പോംപെ, ഹെർക്കുലേനിയം നഗരങ്ങളെ തകർത്തെറിഞ്ഞ വെസൂവിയസ് അഗ്നിപർവ്വത സ്ഫോടനത്തിന്റെ വാർഷികം എല്ലാ വർഷവും ആഗസ്റ്റ് 24നാണ് ആചരിക്കുന്നത്. സ്ഫോടനം സംഭവിച്ച മാസം തർക്ക വിഷയമാണ്. ഒക്ടോബറിലാണ് സ്ഫോടനമുണ്ടായതെന്നും ചില രേഖകൾ സൂചിപ്പിക്കുന്നുണ്ട്. ഏതായാലും നൂറ്റാണ്ടുകളായി ആഗസ്റ്റ് 24 വെസൂവിയസിന്റെ ഭീകരതയെ ഓർമ്മിക്കാനുള്ള ദിനമായി ലോകം ആചരിക്കുന്നു.
അഗ്നിപർവതങ്ങളുടെ കൂട്ടത്തിൽ ഏറ്റവും ഭീകരനാണ് വെസൂവിയസ്. ഇപ്പോൾ ഏകദേശം നിദ്രയിലാണെങ്കിലും ഏത് നിമിഷവും ഒരു ഉഗ്ര സ്ഫോടനം ഉണ്ടായേക്കാം. വെസൂവിയസ് ഇനി സംഹാരതാണ്ഡവമാടിയാൽ ഏകദേശം 2 ദശലക്ഷം ജനങ്ങളെ അത് ബാധിക്കുമെന്നാണ് കരുതുന്നത്. 1944ലാണ് വെസൂവിയസ് അവസാനമായി പൊട്ടിത്തെറിച്ചത്. 4,203 അടി ഉയരമുണ്ട്.