പഴകും തോറും വീര്യം കൂടുമോ? മദ്യം വാങ്ങി സൂക്ഷിക്കുന്നവർക്ക് പണി കിട്ടും, ഇക്കാര്യം ശ്രദ്ധിച്ചോളൂ
പഴകും തോറും വീര്യം കൂടുന്ന സാധനമാണ് മദ്യമെന്ന് പലരും പറയുന്നത് കേൾക്കാം. ദൈനംദിന ജീവിതത്തിൽ മാറ്റിനിർത്താൻ സാധിക്കാത്ത ഒരു പാനീയമായി ഇന്ന് മദ്യം മാറിയിട്ടുണ്ട്. ഓഫീസ് പാർട്ടികൾ, കുടുംബാഘോഷങ്ങൾ തുടങ്ങി സന്തോഷവും സങ്കടവും എവിടെയുണ്ടോ അവിടെയെല്ലാം ഇന്ന് മദ്യം ഒഴുക്കുകയാണ് പതിവ്. എന്നാൽ മദ്യം കുടിക്കുന്നവർ അവയുടെ കാലപഴക്കത്തെക്കുറിച്ച് ഒരു തവണയെങ്കിലും ചിന്തിച്ചിട്ടുണ്ടോ? വൻവില കൊടുത്ത് വാങ്ങുന്ന മദ്യം എത്ര ദിവസം വരെ വീട്ടിൽ സൂക്ഷിക്കാം, ആദ്യ ഉപയോഗത്തിനുശേഷം എത്ര ദിവസം വരെ ബാക്കിയുളള മദ്യം സൂക്ഷിക്കാം എന്ന ചോദ്യങ്ങൾ മിക്കവരിലും ആകാംഷ ഉണ്ടാക്കുന്നതാണ്.
ഇതിഹാസ ഉറുദു കവിയായ റാഹത് ഇന്തോരി ഒരിക്കൽ മദ്യത്തെക്കുറിച്ച് പറഞ്ഞത് ഇന്നും ചിരി പടർത്തുന്നതാണ്. ഇൻഡോറിലേക്കുളള യാത്രയ്ക്കിടയിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. യാത്രയ്ക്കിടയിൽ കവി അദ്ദേഹത്തിന്റെ സുഹൃത്തിന് ഒരു മദ്യം സമ്മാനിച്ചു. 24 മണിക്കൂർ മാത്രമാണ് ആ മദ്യത്തിന്റെ ആയുസെന്നായിരുന്നു (ഷെൽഫ് ലൈഫ്) അദ്ദേഹം തമാശയായി പറഞ്ഞത്.
മദ്യത്തിന്റെ ആയുസ് മദ്യത്തിന്റെ ഉൽപ്പാദന പ്രക്രിയയെ ആശ്രയിച്ചാണ് കാലാവധി നിശ്ചയിക്കുന്നത്. വ്യത്യസ്ത പാനീയങ്ങളുടെ കാലാവധി പലതാണ്. ബിയർ, വൈൻ, സ്പിരിറ്റുകൾ എന്നിവയെല്ലാം ഫെർമെന്റേഷന് വിധേയമാകുന്നു. അവിടെ ഈസ്റ്റാണ് പഞ്ചസാരയെ മദ്യമാക്കി മാറ്റുന്നത്. പഞ്ചസാരയുടെ അളവ്, മദ്യത്തിന്റെ അളവ്, മറ്റ് ചേരുവകൾ എന്നിവയാണ് മദ്യത്തിന്റെ കാലാവധി നിശ്ചയിക്കുന്നത്.
വിസ്‌കി പോലുളള ഹാർഡ് ലിക്കറുകൾ ശരിയായ രീതിയിൽ സൂക്ഷിച്ചാൽ ഒരുപാട് കാലം ഷെൽഫ് ലൈഫ് ഉണ്ടായിരിക്കും. താപനില, വെളിച്ചം, ഓക്സിജന്റെ അളവ് എന്നിവ മദ്യത്തിന്റെ രുചിയെ സ്വാധീനിക്കാറുണ്ട്. ഇത്തരത്തിൽ രുചിയിൽ കുറവ് വരാതിരിക്കാൻ മദ്യം നന്നായി ഭദ്രമായി അടച്ചുസൂക്ഷിക്കാനും തണുത്തതും ഇരുണ്ടതുമായുളള സ്ഥലത്ത് സൂക്ഷിക്കാനുമാണ് വിദഗ്ദർ നിർദ്ദേശിക്കുന്നത്.
തുറന്നതിനുശേഷം
ഒരിക്കൽ തുറന്ന് ഉപയോഗിച്ചതിനുശേഷം വിസ്‌കി പോലുളള മദ്യങ്ങൾ രുചിയിൽ വ്യത്യാസം വരാതെ ഉപയോഗിക്കാം. പക്ഷെ ഒന്നുമുതൽ രണ്ട് വർഷത്തിനിടയിൽ രുചിയിൽ മാറ്റം വരാൻ തുടങ്ങും. ഒരു തവണ മദ്യക്കുപ്പി തുറന്ന് ഉപയോഗിച്ചാൽ ആറ് മുതൽ 12 മാസം വരെ രുചിയിൽ യാതൊരു മാറ്റവും ഉണ്ടാകില്ല. എന്നാൽ വൈൻ പോലുളള പാനീയങ്ങൾ ഒരു തവണ തുറന്നുപയോഗിച്ചാൽ ആറ് മുതൽ എട്ട് ആഴ്ചയ്ക്കുളളിൽ ഉപയോഗിച്ച് തീർക്കണം. അവ റഫ്രിജറേറ്റിലാണ് സൂക്ഷിക്കേണ്ടത്.
റം: തുറക്കാതെ വച്ചാൽ വളരെക്കാലം നിലനിൽക്കുന്ന മദ്യമാണ് റം. പക്ഷെ ഒരിക്കൽ തുറന്നാൽ റമ്മിന്റെ കുപ്പിയിൽ ഓക്സീകരണം പെട്ടെന്ന് സംഭവിക്കും. ഇത് രുചിയും ശക്തിയും കുറയ്ക്കും. ഇതൊഴിവാക്കാൻ റം സ്‌ക്രൂ ടോപ്പ് ക്ലോഷർ ഉപയോഗിക്കുകയോ ദൃഢമായ മറ്റൊരു കുപ്പിയിലേക്ക് മാറ്റി സൂക്ഷിക്കുകയോ ചെയ്യാം. തുറന്നുപയോഗിച്ച റമ്മിന്റെ രുചി ആറ് മാസം വരെ നിലനിൽക്കും.
വോഡ്ക: ഒരു തവണ തുറന്നുപയോഗിച്ചാലും വളരെക്കാലം സൂക്ഷിക്കാനുപയോഗിക്കുന്ന മദ്യമാണ് വോഡ്ക. ഇതിൽ ഓക്സീകരണം സാവകാശത്തിലാണ് നടക്കുന്നത്. എന്നാൽ പത്ത് വർഷത്തിനുശേഷം വോഡ്കയുടെ ഗന്ധവും ശക്തിയും കുറയാൻ തുടങ്ങും. ഇവയുടെ ഗുണനിലവാരം നിലനിർത്താൻ തണുത്തതും ഇരുണ്ടതുമായ സ്ഥലത്ത് സൂക്ഷിച്ചാൽ മതി.
ബിയർ: കുറഞ്ഞ ഷെൽഫ് ലൈഫുളള പാനീയമാണ് ബിയർ. ഒരിക്കൽ തുറന്നാൽ ഒന്നോ രണ്ടോ ദിവസത്തിനുളളിൽ കഴിക്കണം. ഓക്സീകരണം കൂടിയതുകൊണ്ടാണ്.
ടെക്വില: ഒരു തവണ തുറന്ന ടെക്വിലയുടെ മണവും രുചിയും പെട്ടെന്ന് നഷ്ടമാകും. ഒരു വർഷത്തിനുളളിൽ കൂടുതൽ കാലം ടെക്വില സൂക്ഷിച്ചാലും രുചിയിൽ മാറ്റമൊന്നും വരില്ല.
കേരളത്തിലെ അവസ്ഥ
കഴിഞ്ഞ ദിവസം സംസ്ഥാനത്ത് വിൽക്കുന്ന മദ്യത്തിന്റെ കണക്കുകളെക്കുറിച്ച് ബെവ്കോ സി.എം.ഡി ഹർഷിത അട്ടല്ലൂരി കൗമുദി ടിവിയിലെ ഒരുപരിപാടിയിൽ വ്യക്തമാക്കി. തെക്കൻ ജില്ലകളിൽ ഏറ്റവും അധികം വിൽക്കുന്നത് റം ആണെന്നും വടക്കോട്ടുള്ളവർക്ക് ഇഷ്ടം ബ്രാൻഡിയാണെന്നും ബെവ്കോ എം.ഡി പറഞ്ഞു. എന്നാൽ വിസ്കിക്ക് കേരളത്തിൽ അത്ര പ്രിയമില്ലെന്നും അവർ കൂട്ടിച്ചേർത്തു.