പൊതുയോഗവും കുടുംബമേളയും
Monday 25 August 2025 12:05 AM IST
ചെമ്പ് : സെപ്തംബർ 13 ന് വൈക്കത്ത് നടക്കുന്ന മന്നം നവോത്ഥാന സൂര്യൻ മഹാസംഗമത്തിന്റെ ഭാഗമായി ഏനാദി 1301-ാം നമ്പർ കരയോഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വാർഷിക പൊതുയോഗവും കുടുംബമേളയും
യൂണിയൻ കമ്മറ്റി അംഗം എൻ.മധു ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് വി.സി രവികുമാർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ആദ്ധ്യാത്മിക വിഭാഗം കോ-ഓർഡിനേറ്റർ പി.എൻ രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ചെമ്പ് മേഖലാ ചെയർമാൻ എസ്. ജയപ്രകാശ്, യൂണിയൻ കമ്മറ്റി അംഗങ്ങളായ പി.എസ് വേണുഗോപാൽ, പി.ജി പ്രദീപ്, പ്രതിനിധി സഭാംഗം ബി.അനിൽകുമാർ, കരയോഗം സെക്രട്ടറി എൻ വേണുഗോപാൽ തുടങ്ങിയവർ പ്രസംഗിച്ചു. ഉന്നത വിജയം കൈവരിച്ച വരെയും, മുൻ സൈനികരെയും, വനിതാ സംരംഭകയെയും ചടങ്ങിൽ ആദരിച്ചു.