റോഡ് നവീകരണ ഉദ്ഘാടനം 

Monday 25 August 2025 12:06 AM IST

തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിൽപ്പെട്ട അറുകോൺമല കൊല്ലമ്പാറ - ഞായറുകുളം റോഡ് ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതിയിൽപ്പെടുത്തി 5 ലക്ഷം രൂപ ഉപയോഗിച്ച് കോൺക്രീറ്റ് ചെയ്തു. തീക്കോയി തലനാട് ഗ്രാമ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതാണ് റോഡ്. ബ്ലോക്ക് പഞ്ചായത്ത് അംഗം ഓമന ഗോപാലന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ റോഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.സി ജെയിംസ് നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് റ്റി.ഡി ജോർജ്, ഹരി മണ്ണുമഠം, എം.ഐ ബേബി, ജെബിൻ മേക്കാട്ട്, പി. മുരുകൻ, റിജോ കാഞ്ഞമല, റോയി ചേബ്ലാനി ,സോണി പുളിക്കൻ, ജോഷി നമ്പുടാകം, സുനീഷ് ചെങ്ങഴശ്ശേരിയിൽ തുടങ്ങിയവർ പങ്കെടുത്തു.