പാമ്പാടി ബ്ലോക്കിന് പുരസ്‌കാരം

Monday 25 August 2025 12:08 AM IST

പൊൻകുന്നം : 2024,25 സാമ്പത്തികവർഷത്തിൽ ജില്ലയിൽ ക്ഷീരമേഖലയിൽ ഏറ്റവും കൂടുതൽ തുക വിനിയോഗിച്ച പാമ്പാടി ബ്ലോക്ക് പഞ്ചായത്തിന് മന്ത്രി ജെ.ചിഞ്ചുറാണി പുരസ്‌കാരം സമ്മാനിച്ചു. ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെറ്റി റോയി മണിയങ്ങാട്ട്, സ്ഥിരം സമിതി അദ്ധ്യക്ഷരായ സി.എം.മാത്യു, പ്രേമ ബിജു, ക്ഷീരവികസന ഓഫീസർ എം.വി.കണ്ണൻ എന്നിവർ ചേർന്ന് പുരസ്‌കാരം സ്വീകരിച്ചു. 38,23785 ലക്ഷം രൂപയാണ് ബ്ലോക്ക് വിനിയോഗിച്ചത്. മിൽക്ക് എ,ടി,എം പാമ്പാടി ബ്ലോക്കിൽ വിവിധ ക്ഷീരസംഘങ്ങളിൽ നടപ്പിലാക്കി. പാലിന് സബ്സിഡി 11 ലക്ഷം , കറവപ്പശുക്കൾക്ക് കാലിത്തീറ്റ 20 ലക്ഷം, മിനി ഡയറി ഫാം ആധുനിക വത്കരണം അഞ്ചുലക്ഷം, ക്ഷീരസംഘങ്ങൾക്ക് റിവോൾവിംഗ് ഫണ്ട് 28 ലക്ഷം എന്നിങ്ങനെയാണ് നടപ്പുവർഷത്തെ പദ്ധതികൾ.