അച്ഛൻ ക്യൂട്ട്, നന്ദി സെയ്ഫ് സാർ
ചിത്രങ്ങൾ പങ്കുവച്ച് കല്യാണി പ്രിയദർശൻ
അച്ഛൻ പ്രിയദർശന്റെയും നടൻ സെയ്ഫ് അലിഖാന്റെയും ചിത്രങ്ങൾ പങ്കുവച്ച് നടി കല്യാണി പ്രിയദർശൻ. കല്യാണി നായികയായി ഓണത്തിന് റിലീസ് ചെയ്യുന്ന ഓടുംകുതിര ചാടും കുതിര, ലോക എന്നീ ചിത്രങ്ങളുടെ പോസ്റ്ററിന് മുൻപിൽ പ്രിയദർശനും സെയ്ഫ് അലി ഖാനും നിൽക്കുന്ന ചിത്രമാണ് കല്യാണി പങ്കുവച്ചത്. എന്ത് ക്യൂട്ട് ആണ് എന്റെ അച്ഛൻ അല്ലേ? നന്ദി സെയ്ഫ് അലിഖാൻ സാർ. ചിത്രത്തിന് താഴെ കല്യാണി കുറിച്ചു. ഇൗ ഓണം കല്യാണിക്ക് സ്പെഷ്യലാണെന്ന് പ്രിയദർശൻ. അതേസമയം അക്ഷയ് കുമാർ, സെയ്ഫ് അലിഖാൻ എന്നിവരെ നായകന്മാരായി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഹൈവാൻ കൊച്ചിയിൽ പുരോഗമിക്കുന്നു.
പ്രിയദർശൻ സംവിധാനം ചെയ്ത ഒപ്പം സിനിമയുടെ ഹിന്ദി റീമേക്ക് ആണ്. മോഹൻലാൽ അവതരിപ്പിച്ച അന്ധനായ നായകനായി സെയ്ഫ് എത്തുന്നു. സമുദ്രക്കനി അവതരിപ്പിച്ച വില്ലൻ വേഷത്തിൽ അക്ഷയ് കുമാറും.