ലുക്ക് മാറ്റി അർജുൻ അശോകൻ, ചത്താ പച്ച ഫസ്റ്റ് ലുക്ക്
അർജുൻ അശോകന്റെ വേറിട്ട ഗെറ്റപ്പിലും, വേഷവിധാനത്തിലുമായി ചത്താ പച്ച എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. അർജുൻ അശോകന്റെ പിറന്നാൾ സമ്മാനമായാണ് പോസ്റ്റർ പുറത്തിറക്കിയത്. നവാഗതനായ അദ്വൈത് നായർ സംവിധാനം ചെയ്യുന്ന ചിത്രം മലയാളത്തിലെ ആദ്യത്തെ റസ്ലിംഗ് സിനിമ കൂടിയാണ്.റോഷൻ മാത്യു, ഇഷാൻ ഷൗക്കത്ത് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫോർട്ട് കൊച്ചിയുടെ പഞ്ചാത്തലത്തിൽ വൻ മുതൽമുടക്കിൽ അവതരിപ്പിക്കുന്ന ചിത്രം പൂർണമായും ആക്ഷൻ ത്രില്ലറാണ്. യുവാക്കളുടെ ഏറ്റവും വലിയ ഹരമായ റസ്ലിംഗ് പ്രേക്ഷകർക്ക് പതിയൊരു ദൃശ്യാനുഭവം കൂടി പകരുന്നതായിരിക്കും.മനോജ് കെ. ജയൻ, സിദ്ദിഖ്, വിശാഖ് നായർ, മുത്തുമണി , തെസ്നി ഖാൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. സംവിധായകൻ സനൂപ് തൈക്കൂടം ആണ് തിരക്കഥ.ഛായാഗ്രഹണം -ആനന്ദ് സി.ചന്ദ്രൻ
ബോളിവുഡിലെ പ്രശസ്ത സംഗീത സംവിധായകരായ ശങ്കർ. ഇഹ്സാൻ, ലോയ് ടീം ആണ് ഈണം.പശ്ചാത്തല സംഗീതം - മുജീബ് മജീദ്. ഗാനങ്ങൾ - വിനായക് ശശികുമാർ, എഡിറ്റിംഗ്-പ്രവീൺ പ്രഭാകർ, കലാസംവിധാനം - സുനിൽ ദാസ്, മേക്കപ്പ് - റോണക്സ് സേവ്യർ, കോസ്റ്റ്യും ഡിസൈൻ - മെൽവി,ലൈൻ പ്രൊഡ്യൂസർ - സുനിൽ സിംഗ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ - എസ്. ജോർജ്, റീൽ വേൾഡ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ രമേഷ് .എസ്. രാമകൃഷ്ണൻ, റിതേഷ് .എസ്. രാമകൃഷ്ണൻ, ഷിഹാൻ ഷൗക്കത്ത്എ ന്നിവർ ചേർന്ന് നിർമ്മിക്കുന്നു. പി.ആർ. ഒ വാഴൂർ ജോസ്. '