ഒടിയങ്കം വീഡിയോ ഗാനം

Monday 25 August 2025 6:12 AM IST

സുനിൽ സുബ്രഹ്മണ്യൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഒടിയങ്കം എന്ന ചിത്രത്തിന്റെ ലിറിക്കൽ വീഡിയോ ഗാനം റിലീസ് ചെയ്തു. വിവേക് മുഴക്കുന്ന് എഴുതിയ വരികൾക്ക് റിജോഷ് സംഗീതം പകർന്ന് നജിം അർഷാദ് ആലപിച്ച " വേനൽ മായവേ വാനിലായ് പൂമുകിൽ.... എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. പുസ്തകങ്ങളിലൂടെയും പറഞ്ഞുകേട്ട കഥകളിലൂടെയും മലയാളിക്ക് പരിചിതമാണ് ഒടിയനും ആ ലോകവും. യൂട്യൂബിൽ വൻ ഹിറ്റായ ഒടിയപുരാണം എന്ന ഷോർട്ട് ഫിലിമും പ്രേക്ഷകന് ഒടിയനെ കൂടുതൽ പരിചിതനാക്കി. ഒടിയപുരാണത്തിന് പിന്നിൽ പ്രവർത്തിച്ച സുനിൽ സുബ്രഹ്മണ്യൻ തന്നെയാണ് ഒടിയങ്കം ഒരുക്കുന്നത്. ശ്രീജിത്ത് പണിക്കർ, നിഷാ റിധി, അഞ്ജയ് അനിൽ, ഗോപിനാഥ്‌ രാമൻ, സോജ, വന്ദന, വിനയ, പീശപ്പിള്ളി രാജീവൻ, ശ്രീമൂലനഗരം പൊന്നൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശ്രീ മഹാലക്ഷ്മി എന്റർപ്രൈസസിന്റെ ബാനറിൽ പ്രവീൺകുമാർ മുതലിയാർ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അഭിജിത്ത് അഭിലാഷ് നിർവഹിക്കുന്നു. വിവേക് മുഴക്കുന്ന്, ജയകുമാർ കെ, പവിത്രൻ, ജയൻ പാലക്കൽ എന്നിവരുടേതാണ് വരികൾ. സംഗീതം-റിജോഷ്, എഡിറ്റിങ്-ജിതിൻ ഡി.കെ,സംഘട്ടനം - അഷ്റഫ് ഗുരുക്കൾ. പ്രൊഡക്ഷൻ കൺട്രോളർ: ഷാജി കോഴിക്കോട്. പ്രൊഡക്ഷൻ ഡിസൈനർ-ഷെയ്ഖ് അഫ്സൽ, ആർട്ട്-ഷൈൻ ചന്ദ്രൻ, 'ഒടിയങ്കം ഉടൻ പ്രേക്ഷകരുടെ മുന്നിൽ എത്തും.പി.ആർ.ഒ- എ.എസ് ദിനേശ്, പി. ശിവപ്രസാദ്