ബ്രൗൺ ഷുഗറുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ

Monday 25 August 2025 12:21 AM IST

ചങ്ങനശേരി: അഞ്ചര ലക്ഷം രൂപ വിലവരുന്ന 21 ഗ്രാം ബ്രൗൺ ഷുഗറുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. ടോണി കർമാക്കർ (ടോണി ഭായി,28) നെയാണ് ചങ്ങനാശേരി എക്‌സൈസ് ഇൻസ്‌പെക്ടർ അഭിലാഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. പായിപ്പാടുള്ള തൊഴിലാളി ക്യാമ്പിൽ മയക്കുമരുന്നുമായി ടോണി എത്തിയിട്ടുണ്ടെന്നറിഞ്ഞാണ് എക്‌സൈസ് എത്തിയത്. മതിൽ ചാടി രക്ഷപ്പെട്ട ടോണിയെ ഉച്ചയോടെ പായിപ്പാട് ബാറിന് സമീപത്തെ കുറ്റിക്കാട്ടിൽ നിന്നാണ് പിടികൂടിയത്. റെയ്ഡിൽ എക്‌സൈസ് ഇൻസ്‌പെക്ടർ രാജീവ്, അസ്റ്റിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ആന്റണി മാത്യു, ആർ.കെ രാജീവ്, ഷിജു, രജേഷ്, രതീഷ് കെ.നാണു, ലാലു തങ്കച്ചൻ, പ്രവീൺ കുമാർ, സജീൽ, മീര, സിയാദ് എന്നിവർ പങ്കെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.