കമാന നിർമാണ പ്രവർത്തനം തടഞ്ഞു

Monday 25 August 2025 12:27 AM IST

കട്ടപ്പന : ഇടശേരി ജംഗ്ഷനിൽ നഗരസഭ നിർമ്മിക്കുന്ന കമാനത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ തടഞ്ഞ് സി.പി.ഐ. അപകടസാധ്യത ഉയർത്തിയുള്ള നിർമാണ പ്രവർത്തനങ്ങളെ സംബന്ധിച്ച് വൈദ്യുതി വകുപ്പ് അധികാരികൾക്ക് സി.പി.ഐ സൗത്ത് ലോക്കൽ സെക്രട്ടറി ഗിരീഷ് മാലിയിൽ പരാതി നൽകിയിരുന്നു. അപകട സാദ്ധ്യതയുമായി ബന്ധപ്പെട്ട് പരാതി നൽകിയ സാഹചര്യത്തിൽ അതിന്റെ അന്വേഷണം നടക്കുന്നതിനുമുമ്പേ നിർമാണം പൂർത്തിയാക്കാനാണ് നഗരസഭ ശ്രമിക്കുന്നതെന്ന് പ്രവർത്തകർ ആരോപിച്ചു. ട്രാൻസ്‌ഫോർമറുകളുടെ സമീപത്തായിട്ട് വൈദ്യുതി ബന്ധം വിച്ഛേദിക്കാതെയാണ് കമാനം നിർമ്മിക്കുന്നത്. ഇത് വലിയ അപകടം ക്ഷണിച്ചു വരുത്തുമെന്നും പ്രവർത്തകർ പറഞ്ഞു.