കേളകം ഫെസ്റ്റിന് തുടക്കമായി

Monday 25 August 2025 12:16 AM IST
കേളകം ഫെസ്റ്റിന്റെ ഉദ്ഘാടനം വി.സി. ബാലകൃഷ്ണൻ നിർവഹിക്കുന്നു .

കേളകം: കേളകം പഞ്ചായത്തിന്റെ നേതൃത്വത്തിൽ 16 ദിവസം നീണ്ടു നിൽക്കുന്ന കേളകം ഫെസ്റ്റിന് തുടക്കമായി. പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ വി.സി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി അനീഷ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് തങ്കമ്മ മേലെക്കുറ്റ്, മൈഥിലി രമണൻ, സജീവൻ പാലുമ്മി, സുനിത രാജു, കെ.പി ഷാജി, സന്തോഷ് മണ്ണാർകുളം, വി.ഡി ജോർജ്, ജോൺ പടിഞ്ഞാനി, ബോബി വയലിൽ, രാജൻ കൊച്ചിൻ, സ്റ്റാനി തട്ടാപറമ്പിൽ, എം.എസ്. തങ്കച്ചൻ, അബ്ദുൾ അസീസ്, എ.ടി.കെ ബാഹുലേയൻ, പി.എം രമണൻ എന്നിവർ പ്രസംഗിച്ചു. കേളകം ടൗണിൽ വിളംബര ഘോഷയാത്ര നടന്നു. എല്ലാ ദിവസവും കലാപരിപാടികൾ ഉണ്ട്. കേളകം ബസ് സ്റ്റാൻഡിന് സമീപം പ്രത്യേകം തയ്യറാക്കിയ നഗരിയിലാണ് ഫെസ്റ്റ് നടക്കുന്നത്. സെപ്തംബർ 7ന് സമാപിക്കും.