പിതാവിനെ വെട്ടി പരിക്കേൽപ്പിച്ചു

Monday 25 August 2025 1:53 AM IST

കളമശേരി: കളമശേരിയിൽ മകൻ പിതാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു. വട്ടേക്കുന്നം മലെതൈക്കാവിന് സമീപം മകളോടൊപ്പം താമസിക്കുന്ന മുഹമ്മദാലിയെ (75)ആണ് മകൻ ജിതിൻ താരിഖ് (33) കഴുത്തിന് വെട്ടി പരിക്കേല്പിച്ചത്. ഇന്നലെ വൈകീട്ട് 4:30 നാണ് സംഭവം. സ്കൂട്ടറിൽ എത്തിയ മകൻ പിതാവ് പുറത്തിറങ്ങിയപ്പോൾ കഴുത്തിന് വെട്ടിയശേഷം രക്ഷപ്പെടുകയായിരുന്നു. നിലവിളി കേട്ടെത്തിയ അയൽവാസികളാണ് മുഹമ്മദാലിയെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചത്. സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. മുറിവ് ഗുരുതരമല്ല. കളമശേരി പൊലീസ് കേസ് എടുത്തു.