വയോധികയുടെ കൊലപാതകം: പ്രതി റിമാൻഡിൽ
Monday 25 August 2025 2:13 AM IST
അമ്പലപ്പുഴ: തോട്ടപ്പള്ളി ഒറ്റപ്പനക്ക് സമീപം ഒറ്റയ്ക്ക് താമസിച്ചുവന്ന 62 കാരിയുടെ കൊലപാതകത്തിൽ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്ത പല്ലന സ്വദേശി സൈനുലാബ്ദീനെ (44) റിമാൻഡ് ചെയ്തു. ഇയാളുടെ ഭാര്യ അനീഷയെ (38) കസ്റ്റഡിയിലെടുത്തെങ്കിലും അസ്മ രോഗം കൂടിയതിനാൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. 17 ന് ആണ് 62 കാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 16ന് രാത്രിയാണ് മരണം സംഭവിച്ചത്.