പൂർവ പ്രവാസി സംഗമവും വാർഷികവും

Monday 25 August 2025 1:14 AM IST

പാറശാല: കാരോട് പൂർവ പ്രവാസി ക്ഷേമ സംഘടനയുടെ പ്രവാസി സംഗമവും ഒമ്പതാം വാർഷികവും ജില്ലാ പ്രവാസി സംഘടന പ്രതിനിധി സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ആർ.ശ്രീകണ്ഠൻ നായർ അദ്ധ്യക്ഷത വഹിച്ചു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ കവി ഡോ.ബിജു ബാലകൃഷ്ണൻ ആദരിച്ചു. മുതിർന്ന പ്രവാസികളെ പൂർവ പ്രവാസി ക്ഷേമ സംഘടന ജോയിന്റ്‌ സെക്രട്ടറി കെ.ജയകുമാർ ആദരിച്ചു. സി.പ്രഭാകരൻ, ആർ.രാജേന്ദ്രൻ, രാജു, ഗോപാലകൃഷ്ണൻ, വേലായുധൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി എസ്.നിർമ്മലൻ സ്വാഗതവും ട്രഷറർ വൈ.ശശി കൃതജ്ഞതയും പറഞ്ഞു.