വെള്ളംകുളങ്ങര ചുണ്ടൻ ഒന്നാമൻ

Monday 25 August 2025 2:13 AM IST

അമ്പലപ്പുഴ: എട്ടാമത് കരുമാടിക്കുട്ടൻസ് ജലോത്സവത്തിൽ ഒന്നാം സ്ഥാനം ലൂണാ ബോട്ട് ക്ലബ് കരുമാടി നുഴഞ്ഞ സോളി മേൽപ്പാടം ക്യാപ്റ്റൻ ആയിട്ടുള്ള വെള്ളംകുളങ്ങര ചുണ്ടൻ നേടി. രണ്ടാം സ്ഥാനം റെന്നി അടിവാക്കൽ ക്യാപ്റ്റൻ ആയിട്ടുള്ള നിരണം ബോട്ട് ക്ലബ് തുഴഞ്ഞ് ആയാപറമ്പ് വലിയ ദിവാൻജിയും മൂന്നാം സ്ഥാനം തെക്കേക്കര ബോട്ട് ക്ലബ് തുഴഞ്ഞ ജവഹർ താരി ചുണ്ടനും നാലാം സ്ഥാനം സെൻറ് ജോസഫ് ബോർഡ് ക്ലബ് കായൽപുറം തുഴഞ്ഞ ശ്രീ വിനായകനും കരസ്ഥമാക്കി.