കയർ തൊഴിലാളി സമരം: 26ന് ധർണ
Monday 25 August 2025 1:14 AM IST
മുടപുരം: ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി തീരുവ അമേരിക്ക 50 ശതമാനമായി വർദ്ധിപ്പിച്ചത് കേരളത്തിലെ കയർ വ്യവസായത്തിന് തിരിച്ചടിയാണെന്ന് ട്രാവൻകൂർ കയർ തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി അഡ്വ.എൻ.സായികുമാർ പറഞ്ഞു. തീരുവ വർദ്ധനവിനെതിരെ ട്രാവൻകൂർ കയർ തൊഴിലാളി യൂണിയൻ 26ന് രാവിലെ 10ന് പെരുങ്ങുഴി പോസ്റ്റ് ഓഫീസിന് മുമ്പിൽ ധർണ നടത്തും.
സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം ആർ.സുഭാഷ് ധർണ ഉദ്ഘാടനം ചെയ്യും.