ഗുരുവന്ദന ഗാനം
Monday 25 August 2025 1:14 AM IST
തിരുവനന്തപുരം: യൂണിവേഴ്സൽ കോൺഫെഡറേഷൻ ഒഫ് ശ്രീനാരായണ ഗുരു ഓർഗനൈസേഷൻസിന്റെ 13-ാമത് വാർഷിക സമ്മേളനത്തോടനുബന്ധിച്ച് അമ്മിണി സലിം രചിച്ച ഗുരുവന്ദന ഗാനത്തിന്റെ സി.ഡി എസ്.സുവർണ കുമാർ കെ.ആർ.ശശിധരന് നൽകി പ്രകാശനം ചെയ്തു.
പെരുമ്പാവൂർ ജി.രവീന്ദ്രനാഥ് സംഗീതവും കുലശേഖരം വിനോദ് ആലാപനവും നിർവഹിച്ച ഗാനമാണിത്. ഗോവ ശ്രീനാരായണ ഗുരു മിഷൻ സൊസൈറ്റിയുടെ ഗുരുക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങിൽ ജി.രാജേന്ദ്ര ബാബു,അഡ്വ.ടി.എസ്.ഹരീഷ് കുമാർ,അഡ്വ.വി.കെ.മുഹമ്മദ്,ഫാ.ജിനു എബ്രഹാം,പി.എസ്.സുദർശനൻ,സതീശൻ,പി.ജി.ശിവബാബു,ശശിധരൻ ഗോപാലൻ, എൻ.സത്യദേവൻ,എൻ.ആർ.വാസു നായർ,പി.ജി.ബാബു,ഡോ.എം.ശാർങ്ധരൻ,പി.ജി.മോഹൻ കുമാർ തുടങ്ങിയവർ പങ്കെടുത്തു.