യുവ വോട്ടർ അധികാർ റാലി

Monday 25 August 2025 2:13 AM IST

ആലപ്പുഴ: ബീഹാറിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന വോട്ടർ അധികാർ റാലിയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഡോ.എം.പി.പ്രവീണിന്റെ നേതൃത്വത്തിൽ ആലപ്പുഴയിൽ യുവ വോട്ടർ അധികാർ റാലി സംഘടിപ്പിച്ചു. വലിയ ചുടുകാട് ജംഗ്ഷനിൽ നിന്ന് തുടങ്ങിയ റാലി സക്കറിയാ ബസാറിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തോടെ അവസാനിച്ചു. പൊതുസമ്മേളനം കെ .പി.സി.സി വൈസ് പ്രസിഡന്റ് വി.ടി.ബൽറാം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.പി.പ്രവീൺ അദ്ധ്യക്ഷത വഹിച്ചു. മീനു സജീവ്, ആർ.വി.സ്നേഹ , റഹീം വെറ്റക്കാരൻ, ഷമീം ചീരാമത്, അജിമോൻ കണ്ടലൂർ, അനന്തനാരായണൻ തുടങ്ങിയവർ സംസാരിച്ചു.