നന്മ ഫോക്ക് ലോർ ദിനാചരണം

Monday 25 August 2025 1:13 AM IST

ബാലരാമപുരം: മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി ഫോക് ലോർ ദിനം ആചരിച്ചു. ബാലരാമപുരം മേഖല കമ്മിറ്റി സംഘടിപ്പിച്ച ഫോക്ക് ലോർ ദിനാചരണം കോട്ടുകാൽ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീത, വാർഡ് മെമ്പർ ശ്രീലത,​ ഭാരവാഹികളായ പുളിങ്കുടി സത്യകുമാർ, ബാലരാമപുരം ജോയി, മധുസൂതനൻ, സുഗതകുമാർ, വിവേകാനന്ദ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ അജിത് കുമാർ തുടങ്ങിയവർ സംസാരിച്ചു. കോട്ടുകാൽ പഞ്ചായത്തിലെ വനിതാ തീയറ്റർ അംഗങ്ങൾ അവതരിപ്പിച്ച നാടൻ കലാരൂപമായ നവീനവിൽ കലാമേളയും അരങ്ങേറി.