പി.കെ.എസ് അയ്യങ്കാളി സ്മൃതി സംഗമം
Monday 25 August 2025 12:00 AM IST
തൃശൂർ: മഹാത്മ അയ്യങ്കാളിയുടെ ജന്മദിനത്തിന്റെ ഭാഗമായി 28 ന് പി.കെ.എസ് ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ അയ്യങ്കാളി സ്മൃതി സംഗമങ്ങൾ സംഘടിപ്പിക്കും. ആയിരത്തഞ്ഞൂറോളം കേന്ദ്രങ്ങളിലായി അയ്യങ്കാളിയുടെ ചിത്രത്തിൻ പുഷപ്പാർച്ചന നടത്തും. പതാക ഉയർത്തും. കെ. വി. അബ്ദുൾ ഖാദർ (മണലൂർ), പി.കെ. ഡേവിസ് മാസ്റ്റർ (കൊടകര), ടി.കെ.വാസു (തൃശൂർ), പി.കെ. ഷാജൻ (ഒല്ലൂർ), ടി.വി.ഹരിദാസ് (നാട്ടിക), എം.ബാലാജി (വടക്കാഞ്ചേരി), വി.എ. മനോജ് കുമാർ (കൊടുങ്ങല്ലൂർ), ഉഷ പ്രഭുകുമാർ പുഴയ്ക്കൽ), സി.സുമേഷ് (കുന്നംകുള),പി.കെ. ശിവരാമൻ (ചാലക്കുടി), വി.പി. ശരത് പ്രസാദ് (ഇരിങ്ങാലക്കുട), അനസ് ജോസഫ് (മാള), യു.ആർ.പ്രദീപ് എം.എൽ.എ (വള്ളത്തോൾ നഗർ),കെ.എ. വിശ്വംഭരൻ (ചേർപ്പ്), പി.എ. പുരുഷോത്തമൻ( മണ്ണുത്തി), ഡോ.എം കെ സുദർശൻ (ചേലക്കര), കെ.വി. രാജേഷ് (ചാവക്കാട്) എന്നിവർ ഉദ്ഘാടനം ചെയ്യും.