താത്പര്യപത്രം ക്ഷണിച്ചു
Monday 25 August 2025 1:12 AM IST
തിരുവനന്തപുരം: ഓണം വാരാഘോഷത്തിന്റെ സമാപന ഘോഷയാത്രയിൽ മോട്ടോർ വാഹനവകുപ്പ് അവതരിപ്പിക്കുന്ന ഫ്ളോട്ട് തയ്യാറാക്കുന്നതിന് ഈ മേഖലയിൽ പ്രവർത്തിക്കുന്നവരിൽ നിന്ന് താത്പര്യപത്രം ക്ഷണിച്ചു. ഭൂമിയുടെ നിലനിൽപ്പിനായി സീറോ എമിഷൻ വാഹനങ്ങൾ ഉപയോഗിക്കുക എന്നതാണ് വിഷയം. ഫ്ളോട്ടുകളുടെ വിശദമായ രൂപരേഖയും എസ്റ്രിമേറ്റും അടക്കമുള്ള താത്പര്യപത്രം 27ന് ഉച്ചകഴിഞ്ഞ് 3ന് മുമ്പ് ഗതാഗത കമ്മിഷണറേറ്റ്,രണ്ടാംനില,ട്രാൻസ് ടവേഴ്സ്,വഴുതക്കാട്, തിരുവനന്തപുരം എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനെയോ ലഭ്യമാക്കണം. ഫോൺ: 9188961001. ഇമെയിൽ: rtoe01.mvd@kerala.gov.in.