അഭിമുഖം
Monday 25 August 2025 1:12 AM IST
തിരുവനന്തപുരം: അരുവിക്കര സർക്കാർ ഫാഷൻ ഡിസൈനിംഗ് ആൻഡ് ഗാർമെന്റ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ ഇംഗ്ലീഷ് അദ്ധ്യാപക തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ ഒഴിവുണ്ട്. ഇതിലേക്കുള്ള അഭിമുഖം സെപ്തംബർ 9ന് രാവിലെ 10ന് നെടുമങ്ങാട് മഞ്ച സർക്കാർ ടെക്‌നിക്കൽ ഹൈസ്കൂളിൽ നടത്തും. ഹയർസെക്കൻഡറി തലത്തിൽ ഇംഗ്ലീഷ് ക്ലാസുകൾ കൈകാര്യം ചെയ്യാൻ യോഗ്യതുള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റുകളും, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0472 2812686, 9074141036