സ്‌കൂൾ പാചക തൊഴിലാളികളുടെ സമരം

Monday 25 August 2025 1:12 AM IST

തിരുവനന്തപുരം: ഉത്രാടദിനത്തിൽ സ്‌കൂൾ പാചകത്തൊഴിലാളികളുടെ സംഘടന (എച്ച്.എം.എസ് )​ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുമെന്ന് സംസ്ഥാന കമ്മിറ്റി അറിയിച്ചു. സർക്കാരിന്റെ വഞ്ചനാപരമായ നിലപാടിൽ പ്രതിഷേധിച്ചാണ് സമരം. സമരം വിജയിപ്പിക്കാൻ ജില്ലാ കൺവൻഷൻ തീരുമാനിച്ചു. ജില്ലാപ്രസിഡന്റ് സെൽവി സത്യശീലൻ അദ്ധ്യക്ഷത വഹിച്ച കൺവെൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ജി.ഷാനവാസ് ഉദ്ഘാടനം ചെയ്തു.