വിദഗ്ദ്ധസമിതി പാനൽ അപേക്ഷ ക്ഷണിച്ചു
Monday 25 August 2025 1:18 AM IST
ആലപ്പുഴ: ഭിന്നശേഷിക്കാർക്ക് വേണ്ടി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ പ്രവർത്തനം, അംഗീകാരം തുടങ്ങിയവ പരിശോധിക്കുന്നതിനും വിലയിരുത്തുന്നതിനും സംസ്ഥാന ഭിന്നശേഷി അവകാശ ചട്ടമനുസരിച്ച് ജില്ലയിൽ രൂപീകരിക്കുന്ന വിദഗ്ദ്ധസമിതി പാനലിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. സ്പീച്ച് പത്തോളജിസ്റ്റ്, ഓഡിയോളജിസ്റ്റ്, ഒക്ക്യുപ്പേഷണൽ തെറാപ്പിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ്, സൈക്കോളജിസ്റ്റ്, സ്പെഷ്യൽ എജ്യുക്കേറ്റർ എന്നീ തസ്തികയിലേക്കാണ് നിയമനം. ഭിന്നശേഷി വിഭാഗക്കാരുമായി ബന്ധപ്പെട്ട ആരോഗ്യ മേഖലയിൽ അഞ്ചു വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന വിദഗ്ദർക്ക് ഒരു പരിശോധനയ്ക്ക് 2000 രൂപ നിരക്കിൽ ഫീസ് അനുവദിക്കും. ഫോൺ: 0477 2253870.