അംഗത്വ ലിസ്റ്റ് ഏറ്റുവാങ്ങി
Monday 25 August 2025 1:20 AM IST
മുതലക്കോടം: സി.പി.എം മുതലക്കോടം ലോക്കൽ കമ്മിറ്റി സമാഹരിച്ച സാന്ത്വനം ചാരിറ്റബിൾ & പാലിയേറ്റീവ് കെയർ സൊസൈറ്റി അംഗത്വങ്ങളുടെ ലിസ്റ്റ് സാന്ത്വനം സൊസൈറ്റി അഡ്വൈസറി ബോർഡ് ചെയർമാൻ സി.വി. വർഗീസ് ഏറ്റുവാങ്ങി. മുതലക്കോടം ലോക്കൽ കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ ഏരിയ കമ്മിറ്റി അംഗം സുമ ജോയി അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.ബി. ജമാൽ അംഗത്വ ലിസ്റ്റും തുകയും കൈമാറി. സി.പി.എം ഏരിയ സെക്രട്ടറി ലിനു ജോസ്, സാന്ത്വനം സൊസൈറ്റി ഗവേണിംഗ് കമ്മിറ്റി അംഗം എം.ജെ. മാത്യു, ഏരിയ കമ്മിറ്റി അംഗങ്ങളായ ഷൗക്കത്താലി, എം.എം. റഷീദ് എന്നിവർ സംസാരിച്ചു.