സർക്കാർ തൊഴിലാളികളെ ഭിന്നിപ്പിക്കുന്നു
Monday 25 August 2025 12:00 AM IST
ഗുരുവായൂർ: തൊഴിലാളികളെ ഭിന്നിപ്പിക്കുന്ന നയപരിപാടികളാണ് കേന്ദ്ര സർക്കാർ നടപ്പാക്കി വരുന്നതെന്ന് കെ. രാധാകൃഷ്ണൻ എം.പി. ബ്രിട്ടീഷുകാരുമായി പൊരുതി നേടിയെടുത്ത ആനുകൂല്യങ്ങൾപ്പോലും മോദി സർക്കാർ കവർന്നെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.ആർ.ടി.ഇ.എ (സി.ഐ.ടി.യു) ജില്ലാ സമ്മേളനം ഗുരുവായൂരിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടി.എസ് മഞ്ചുഷ് അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ജില്ല സെക്രട്ടറിയേറ്റ് അംഗം ടി.വി. ഹരിദാസ്, സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗം ഐ.കെ വിഷ്ണുദാസ്, കെ.കെ. ഷിജു, ജി. നിഖിൽ രാധ്, കെ.കെ രാജേഷ്, പ്രബിൻ പ്രഭാകരൻ, സിംബാദ് ഗംഗാധരൻ, ഹണി ബാലചന്ദ്രൻ, പി.എ ജോജോ, ജിനുകുമാർ, വി.എം.വിനു മോൻ, സേതുമാധവൻ എന്നിവർ സംസാരിച്ചു. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്ന് ടൗൺ ഹാളിലേക്ക് പ്രകടനവും നടന്നു.