ജനതാദൾ (എസ്) കമ്മിറ്റി യോഗം
Monday 25 August 2025 12:00 AM IST
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിന്റെ സ്വസ്ഥതയും സമാധാനവും നശിപ്പിക്കാനുള്ള ബി.ജെ.പിയുടെ ഗൂഢ നീക്കത്തെ ചെറുത്തു തോൽപ്പിക്കണമെന്ന് മതേതര സ്വഭാവമുള്ള രാഷ്ട്രീയ കക്ഷികളോടും പൊതുജനങ്ങളോടും ജനതാദൾ (എസ്) മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. സ്റ്റേറ്റ് കമ്മിറ്റി മെമ്പർ രാഘവൻ മുളങ്ങാടൻ ഉദ്ഘാടനം ചെയ്തു. റഹീം പള്ളത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്റ് അഡ്വ. സി.ടി. ജോഫി മുഖ്യപ്രഭാഷണം നടത്തി. കൊടുങ്ങല്ലൂരിൽ മികച്ച രീതിയിൽ പാൽ ഉദ്പാദനം നടത്തുന്ന ക്ഷീര കർഷകൻ ഹബീബ് അഞ്ചപ്പാലത്തിന് മികച്ച ക്ഷീര കർഷകനുള്ള അവാർഡ് സി.പി. എം ഏരിയാ കമ്മിറ്റി മെമ്പർ കെ.ആർ. ജൈത്രൻ നൽകി ആദരിച്ചു. എം.മോഹൻ ദാസ്, ജോർജ് നെല്ലിശ്ശേരി,ഹൈദ്രോസ്, ആരോമൽ, വിനോദ് മേനോൻ, ശ്യാമള വലപ്പാട്, ഡേവിസ് നെല്ലിശ്ശേരി തുടങ്ങിയവർ പ്രസംഗിച്ചു.