ആശാൻ ആശയവേദി

Monday 25 August 2025 1:26 AM IST

കടയ്ക്കാവൂർ: കായിക്കര ആശാൻ സ്മാരകവും ആശാൻ ജന്മശതാബ്ദി ഗ്രന്ഥശാലയും സംയുക്തമായി സംഘടിപ്പിച്ച പ്രതിമാസ ചർച്ചയുടെ ഭാഗമായി ആശാൻ സ്മാരക ഓപ്പൺ ഓഡിറ്റോറിയത്തിൽ പ്രശസ്ത സാഹിത്യകാരൻ ഇരിഞ്ചയം രവിയുടെ 'ഗവേഷണം' എന്ന നോവലിനെ ആസ്പദമാക്കി ഡോ.ചായം ധർമ്മരാജൻ പ്രബന്ധം അവതരിപ്പിച്ചു. അശോകൻ കായിക്കര,കെ.രാധാകൃഷ്ണൻ,എം.മോഹൻദാസ്, സലിംചാന്നാങ്കര,ജെയിൻ വക്കം,പ്രസേന സിന്ധു എന്നിവർ സംസാരിച്ചു. പ്രകാശ് പ്ലാവഴികം,വെട്ടൂർ ശശി,അശോകൻ കായിക്കര,ചായം ധർമ്മരാജൻ,പ്രസേന സിന്ധു എന്നിവർ സ്വന്തം കവിതകളും വക്കം സുകുമാരൻ സ്വന്തം കഥയും അവതരിപ്പിച്ചു. ഡോ.ഭുവനേന്ദ്രൻ മോഡറേറ്ററായിരുന്നു. രാമചന്ദ്രൻ കരവാരം സ്വാഗതം പറഞ്ഞു.