സ്നേഹക്കോടി സമ്മാനിച്ച് ഫോക്
Monday 25 August 2025 1:21 AM IST
മുഹമ്മ: വയോജനങ്ങൾക്കും അർബുദ രോഗികൾക്കും നിർധനർക്കും ഓണം സ്നേഹക്കോടി സമ്മാനിച്ച് ഫ്രണ്ട്സ് ഓർഗനൈസേഷൻ ചാരിറ്റി (ഫോക്). സ്നേഹക്കോടി വിതരണ ഉദ്ഘാടനം കവിയും യു.ആർ.എഫ് വേൾഡ് റെക്കാഡ് ജേതാവുമായ സി.ജി.മധുകാവുങ്കലിന്റെ സാന്നിദ്ധ്യത്തിൽ പഞ്ചായത്ത് അംഗം മായസാജൻ നിർവഹിച്ചു.പതിമൂന്ന് വർഷത്തിലേറെയായി വിവിധ കാരുണ്യ പ്രവർത്തനങ്ങളും,രക്തദാന പ്രവർത്തനങ്ങളുമടക്കം നടത്തി പ്രവർത്തിച്ച് വരുകയാണ് ഫോക്. പ്രസിഡന്റ് അജീഷ് മാറനാട്,സെക്രട്ടറി അഫ്സൽ മാപ്പിളതയ്യിൽ,ട്രഷറർ നിസാർ മംഗാഫ്, ബി.അൻസൽ, റിയാസ് കാർ കെയർ, ജെറി, സാലിഹ് കുന്നപ്പള്ളി,ഷഹനാസ് റഷീദ് തുടങ്ങിയവർ നേതൃത്വം നൽകി.