വൈകുണ്ഠാമൃതം സ്വാഗത സംഘം
Monday 25 August 2025 1:33 AM IST
അമ്പലപ്പുഴ: അഖില ഭാരതീയ നാരായണീയ മഹോത്സവസമിതിയുടെ നേതൃത്വത്തിൽ ഗുരുവായൂരിൽ ഒക്ടോബർ 5 മുതൽ 11വരെ നടക്കുന്ന വൈകുണ്ഠാമൃതം നാരായണീയ മഹോത്സവത്തിന്റെ ജില്ലാ വാഗത സംഘ രൂപീകരണം അമ്പലപ്പുഴ ശ്രീ വാസുദേവംഹാളിൽ നടന്നു. അഖിലഭാരതീയനാരായണിയ മഹോത്സവ സമിതി ദേശീയ സെക്രട്ടറി ഐ.ബി.ശശി ഉദ്ഘാടനം ചെയ്തു.അമ്പലപ്പുഴ ക്ഷേത്ര വികസന ട്രസ്റ്റ് സെക്രട്ടറി ടി.ആർ.രാജീവ് അദ്ധ്യക്ഷനായി. കണിച്ചുകുളങ്ങര ക്ഷേത്രം മേൽശാന്തി വി.കെ.സുരേഷ് ശാന്തി ഭദ്രദീപ പ്രകാശനം നടത്തി.ഗ്രാമ പഞ്ചായത്ത് അംഗം സുഷമ്മ രാജീവ്,നെടുമുടി ഗോപാല കൃഷ്ണൻ, ചെമ്പകക്കുട്ടി,ജയശ്രീ ഓച്ചിറ,ഷീജ, ജയകൃഷ്ണൻ അമ്പലപ്പുഴ, ലതാകുമാരി തുടങ്ങിയവർ സംസാരിച്ചു.